---
title: "ബീച്ചില്‍ ‌അശ്ലീല വീഡിയോഷൂട്ട്‌  നടത്തിയ  ബോളിവുഡ് നടി അറസ്റ്റില്‍ "
english_title: " Bollywood actress Poonam Pandey has always been a controversial heroine on social media. Poonam Pandey has recently lodged a complaint with the police alleging that her husband had beaten and raped her in Goa"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1550/bollywood-actress-poonam-pandey-has-always-been-a-controversial-heroine-on-social-media-poonam-pandey-has-recently-lodged-a-complaint-with-the-police-alleging-that-her-husband-had-beaten-and-raped-her-in-goa"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fa4d9e59437d_punam.jpg"
keywords: []
---

# ബീച്ചില്‍ ‌അശ്ലീല വീഡിയോഷൂട്ട്‌  നടത്തിയ  ബോളിവുഡ് നടി അറസ്റ്റില്‍ 

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ എന്നും വിവാദ നായികയാണ് ബോളിവുഡ് നടി പൂനം പാണ്ഡെ. അടുത്തിടെ ഗോവയിൽ വച്ച് ഭർത്താവ് തന്നെ മർദ്ദിച്ചുവെന്നും ബലാത്സം​ഗം ചെയ്തുവെന്നും ആരോപിച്ച് പൂനം പാണ്ഡെ ​പൊലീസിൽ പരാതി നൽകിയത് വലിയ വാർത്തയായിരുന്നു. പിന്നാലെ ഭർത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

സോഷ്യല്‍ മീഡിയയില്‍ എന്നും വിവാദ നായികയാണ് ബോളിവുഡ് നടി പൂനം പാണ്ഡെ. അടുത്തിടെ ഗോവയിൽ വച്ച് ഭർത്താവ് തന്നെ മർദ്ദിച്ചുവെന്നും ബലാത്സം​ഗം ചെയ്തുവെന്നും ആരോപിച്ച് പൂനം പാണ്ഡെ ​പൊലീസിൽ പരാതി നൽകിയത് വലിയ വാർത്തയായിരുന്നു. പിന്നാലെ ഭർത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇപ്പോഴിതാ ഗോവയില്‍ വച്ച് പൂനം പാണ്ഡെ അറസ്റ്റിലായിരിക്കുകയാണ്. പൊതു സ്ഥലത്ത് അശ്ലീല വീഡിയോ ഷൂട്ട് നടത്തിയെന്നാണ് പരാതി.പൊതുസ്ഥലങ്ങളിൽ വച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്നാരോപിച്ചാണ് ബോളിവുഡ് നടി പൂനം പാണ്ഡെയെ ഗോവന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഗോവയിലെ കനകോണയിലെ ചാപോളി ഡാമിന് സമീപത്തുവച്ച് കുറച്ച് നാളുകൾക്ക് മുമ്പാണ് പൂനം വീഡിയോ ചിത്രീകരിച്ചത്.കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമിൽ അതിക്രമിച്ചുഷൂട്ട് ചെയ്തത്.

വീഡിയോ വിവാദമായതിന് പിന്നാലെ ഗോവ ഫോർവേർഡ് പാർട്ടി വനിതാ വിഭാഗം താരത്തിനെതിരെ പരാതി നൽകിയിരുന്നു.ഗോവയിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡാമിൽ ഇത്തരമൊരു വിഡിയോ ചിത്രീകരണം നടന്നതും വിവാദത്തിന് വച്ചിരുന്നു. ഗോവ മുഖ്യമന്ത്രിയും ജല വിഭവ വകുപ്പ് മന്ത്രിയും രാജിവയ്ക്കണമെന്ന് ഫോർവേർഡ് പാർട്ടി വക്താവും വൈസ് പ്രസിഡന്റുമായ ദുർദാസ് കാമത്ത് ആവശ്യപ്പെട്ടിരുന്നു. ഫോട്ടോഷൂട്ട് വലിയ വിവാദമായതോടെ താരം വീഡിയോ പേജിൽ നിന്നും നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1550/bollywood-actress-poonam-pandey-has-always-been-a-controversial-heroine-on-social-media-poonam-pandey-has-recently-lodged-a-complaint-with-the-police-alleging-that-her-husband-had-beaten-and-raped-her-in-goa)