#KatrinaKaif | കത്രീന കൈഫ് ഗർഭിണി; കമെന്റുകളും ആശംസകളുമായി ആരാധകർ

#KatrinaKaif  |   കത്രീന കൈഫ് ഗർഭിണി; കമെന്റുകളും ആശംസകളുമായി ആരാധകർ
2023-10-19T09:21:00 | By Kavya N

ബോളിവുഡിലെ മുന്‍നിര നായികമാരിൽ ഒരാളാണ് കത്രീന കൈഫ്. സിനിമാ കുടുംബങ്ങളുടെ പശ്ചാത്തലമോ ഗോഡ്ഫാദർമാരോ ഇല്ലാതെയാണ് കത്രീന കൈഫ് ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. ഇന്ന് കൈനിറയെ അവസരങ്ങളും ഒപ്പം തന്നെ സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് കത്രീന കൈഫ്. 2021 ഡിസംബർ മാസത്തിലാണ് നടൻ വിക്കി കൗശൽ കത്രീനയുടെ കഴുത്തിൽ താലി ചാർത്തിയത്.

രാജസ്ഥാനിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വർഷങ്ങളോളം പ്രണയിച്ച ഇവർ വിവാഹം വരെ ആ ബന്ധം രഹസ്യമാക്കി വയ്ക്കാൻ ശ്രമിച്ചിരുന്നു. വിവാഹിതരാകുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇവരുടെ പ്രണയം വാർത്തയായത്.

ഒരു ഇടവേളയ്ക്കു ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ കത്രീനയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒപ്പം ചില സംശയങ്ങളുമായും എത്തുകയാണ് ആരാധകർ. കത്രീന കൈഫ് ഗർഭിണിയാണോ എന്നാണ് ചിലർ ചോദിക്കുന്നത്. പിങ്ക് നിറത്തിലുള്ള സൽവാർ സ്യുട്ട് ധരിച്ചാണ് കത്രീന ചടങ്ങിനെത്തിയത്. വേദിയിലേക്ക് നടക്കുന്നതിനിടെ നടി ദുപ്പട്ട ഉപയോഗിച്ച് പലതവണ വയറു മറയ്ക്കുന്നത് കണ്ടു എന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ കത്രീന കൈഫോ കത്രീനയുമായി അടുത്ത വൃത്തങ്ങളോ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ടൈഗർ 3 യാണ് കത്രീനയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. സൽമാൻ ഖാൻ നായകനാകുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. തുടർച്ചയായ ഫ്ലോപ്പുകൾക്ക് ശേഷം എത്തുന്ന സൽമാൻ ഖാൻ ചിത്രമെന്ന നിലയ്ക്ക് പ്രേക്ഷകർക്കു വലിയ പ്രതീക്ഷയുണ്ട്.

Content Highlight: #KatrinaKaif #Pregnant #Fans #comments #wishes

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup