---
title: "#leo | ലിയോ ; കാത്തിരിപ്പിനു വിരാമം ,ഇന്ന് തിയേറ്ററുകളിലേക്ക് ...... "
english_title: "#leo #end #wait #theaters #today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154951/leo-end-wait-theaters-today"
published_at: "2023-10-19T07:14:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65308a51c6a6c_move2.jpg"
keywords: []
---

# #leo | ലിയോ ; കാത്തിരിപ്പിനു വിരാമം ,ഇന്ന് തിയേറ്ററുകളിലേക്ക് ...... 

> **Lead Summary:** [****]( തമിഴ് സിനിമയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഏറ്റവും പ്രധാന റിലീസ് ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് നായകനാവുന്ന ലിയോയ്ക്ക് ഇത്രയധികം ഹൈപ്പ് ലഭിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നു.

## Article Content

[****]( തമിഴ് സിനിമയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഏറ്റവും പ്രധാന റിലീസ് ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് നായകനാവുന്ന ലിയോയ്ക്ക് ഇത്രയധികം ഹൈപ്പ് ലഭിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നു.

വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്നതും എല്‍സിയുവിന്‍റെ ഭാഗമായിരിക്കുമോ ഇത് എന്നതുമൊക്കെ അതിന് കാരണങ്ങളാണ്.

അതേസമയം മാസങ്ങളായുള്ള കാത്തിരിപ്പ് ക്ലൈമാക്സിലേക്ക് എത്തുന്നതിന്‍റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍, വിശേഷിച്ച് വിജയ് ആരാധകര്‍.

തിയറ്ററുകളിലെ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുള്ള തമിഴ്നാടിനേക്കാള്‍ ലിയോയുടെ റിലീസ് വിജയ് ആരാധകര്‍ ആഘോഷിച്ചത് കേരളത്തിലാണ്.

കേരളത്തിലെ പല പ്രധാന സെന്‍ററുകളിലും ഇന്നലെ രാത്രി ഡിജെ പാര്‍ട്ടി അടക്കം സംഘടിപ്പിച്ചിരുന്നു വിജയ് ആരാധകര്‍. ഇത്തരം പരിപാടികളിലേക്ക് യുവാക്കളുടെ കുത്തൊഴുക്ക് ആയിരുന്നു.

ഇതിന്‍റെ വീഡിയോകള്‍ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ കാര്യമായി പ്രചരിക്കുന്നുമുണ്ട്. കേരളത്തില്‍ നിന്നുള്ള ലിയോ പ്രീ റിലീസ് ആഘോഷ വീഡിയോകളുടെ താഴെ കമന്‍റുമായി എത്തുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള ആരാധകരാണ്.

തങ്ങള്‍ക്ക് ഇതൊന്നും സാധിക്കുന്നില്ലല്ലോ എന്ന നിരാശ പങ്കുവെക്കുന്നവര്‍ മലയാളികളുടെ ആഘോഷത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/154951/leo-end-wait-theaters-today)