---
title: "തടി കൂട്ടിയാല്‍ സെക്‌സി ആകില്ല; താരത്തിന്റെ പരിഹാസത്തിന് കിടിലന്‍ മറുപടി "
english_title: "faty body not make you sexy; Kitilan responds to the star's ridicule"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15490/faty-body-not-make-you-sexy-kitilan-responds-to-the-stars-ridicule"
published_at: "2021-12-10T22:10:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b3837b75ce1_.jpg"
keywords: []
---

# തടി കൂട്ടിയാല്‍ സെക്‌സി ആകില്ല; താരത്തിന്റെ പരിഹാസത്തിന് കിടിലന്‍ മറുപടി 

> **Lead Summary:** മലയാള സിനിമാ മേഖല പോലെതന്നെ നിരവധി ആരാധകരുള്ള മറ്റൊരു സിനിമാ മേഖലയാണ്‌ ബോളിവുഡ്. താരങ്ങള്‍ക്കിടയിലെ സൗഹൃദം പോലെ താരങ്ങള്‍ക്കിടയിലെ പിണക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും പേരുകേട്ട ഇടമാണ് ബോളിവുഡ്. സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ പോലും വലിയ വഴക്കുകളുണ്ട്.

## Article Content

മലയാള സിനിമാ മേഖല പോലെതന്നെ നിരവധി ആരാധകരുള്ള മറ്റൊരു സിനിമാ മേഖലയാണ്‌ ബോളിവുഡ്. താരങ്ങള്‍ക്കിടയിലെ സൗഹൃദം പോലെ താരങ്ങള്‍ക്കിടയിലെ പിണക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും പേരുകേട്ട ഇടമാണ് ബോളിവുഡ്. സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ പോലും വലിയ വഴക്കുകളുണ്ട്.

സ്‌ക്രീനിലെ സൂപ്പര്‍ നായികയായ കരീന കപൂര്‍ എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. പല നടിമാരുമായുള്ള കരീനയുടെ വഴക്കുകളും പിണക്കങ്ങളും വാര്‍ത്തകളില്‍ നിറയാറുണ്ട്. അമീഷ പട്ടേല്‍ മുതല്‍ ബിപാഷ ബസുവും കത്രീന കൈഫും വരെയുള്ളവരുമായുള്ള കരീനയുടെ പിണക്കങ്ങള്‍ ബോളിവുഡിലെ സ്ഥിരം ചര്‍ച്ചാ വിഷയമാണ്. കരീനയുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മറ്റൊരു നായികയാണ് വിദ്യ ബാലന്‍.

പുരുഷാധിപത്യം നിലനില്‍ക്കുന്ന മേഖലയില്‍ ശക്തമായ സ്ത്രീ സാന്നിധ്യമായി മാറിയ താരങ്ങളാണ് കരീനയും വിദ്യയും. തങ്ങളുടെ പ്രകടനം കൊണ്ടും താരപ്രൗഢികൊണ്ടും ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തി താരറാണിയായി മാറിയ നടിയാണ് കരീന കപൂര്‍.

എന്നാല്‍ വിദ്യ ബാലനാകട്ടെ ബോളിവുഡിലെ കുടുംബങ്ങളുടേയോ ഗോഡ് ഫാദര്‍മാരുടേയോ പിന്തുണയില്ലാതെ കടന്നു വന്ന ഔട്ട് സൈഡറാണ്. ഇന്ന് പുരുഷ താരങ്ങള്‍ക്ക് മാത്രം സാധ്യമെന്ന് കരുതപ്പെട്ടിരുന്ന വിജയങ്ങള്‍ സ്വന്തമാക്കിയ നായികയാണ് വിദ്യ ബാലന്‍. കരീനയും വിദ്യയും തമ്മിലുള്ള പിണക്കങ്ങള്‍ പലപ്പോഴും ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് വേദികള്‍ പങ്കിടാറുമില്ല.

ഒരിക്കല്‍ വിദ്യയ്‌ക്കെതിരെ ബോഡി ഷെയ്മിംഗ് അടക്കം നടത്തിയിരുന്നു കരീന കപൂര്‍. വിദ്യയുടെ തടിയെയായിരുന്നു കരീന പരിഹസിച്ചത്. വിദ്യ ബാലന്റെ പ്രകടനം കൊണ്ട് അനശ്വരമായി മാറിയ സിനിമയാണ് ദ ഡേര്‍ട്ടി പിക്ച്ചര്‍. സിനിമയിലെ ഗംഭീര പ്രകടനത്തിന് വിദ്യയെ തേടി ദേശീയ പുരസ്‌കാരം അടക്കം എത്തിയിരുന്നു.

ചിത്രത്തിന് വേണ്ടിയാണ് വിദ്യ ബാലന്‍ ശരീര ഭാരം കൂട്ടിയത്. സില്‍ക്ക് സ്മിതയുടെ വേഷമായിരുന്നു ചിത്രത്തില്‍ വിദ്യ അവതരിപ്പിച്ചത്. അ്‌തേസമയം തന്നെയായിരുന്നു കരീനയുടെ സൈസ് സീറോ ലുക്കും ചര്‍ച്ചയായി മാറിയിരുന്നത്. ടഷന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു കരീന സൈസ് സീറോയായി മാറിയത്. ഈ സമയത്ത് ഒരു പരിപാടിയില്‍ വച്ചായിരുന്നു വിദ്യയെ കരീന അപമാനിച്ചത്. ''തടിച്ചാല്‍ സെക്‌സിയാകില്ല. അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവര്‍ നുണ പറയുകയാണ്.

മദാലസയാവുക എന്നത് സെക്‌സിയാണ്. പക്ഷെ തടി അല്ല. മെലിയേണ്ടതില്ലെന്ന് പറയുന്ന എല്ലാ സ്ത്രീകളും പറയുന്നത് വിവരക്കേടാണ്. എല്ലാ പെണ്‍കുട്ടികളുടേയും സ്വപ്‌നം ആണത്. ഇപ്പോള്‍ ചില നടിമാര്‍ക്കിടയില്‍ അതൊരു ട്രെന്റായിരിക്കാം. പക്ഷെ എനിക്ക് അങ്ങനെ പൊണ്ണത്തടിച്ചിയാകേണ്ടതില്ല'' എന്നായിരുന്നു കരീനയുടെ വാക്കുകള്‍. എന്നാല്‍ പിന്നാലെ കരീനയുടെ വാാക്കുകള്‍ക്ക് മറുപടിയുമായി വിദ്യ ബാലന്‍ എത്തുകയായിരുന്നു. ''എന്തായാലും ഡേര്‍ട്ടി പിക്ച്ചറിനോളം വൃത്തികേട് ആകാന്‍ പറ്റില്ല.

അവര്‍ക്കൊരു ഹീറോയിനെ സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ ഒരാള്‍ക്കും ഒരു ദ ഡേര്‍ട്ടി പിക്ച്ചര്‍ ഒരുക്കാന്‍ പറ്റില്ലെന്നുറപ്പാണ്'' എന്നായിരുന്നു വിദ്യയുടെ പ്രതികരണം. അതേസമയം തടി കൂടിയത് കാരണം താന്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും തനിക്കുണ്ടായിരുന്നു ഹോര്‍മോണ്‍ പ്രശ്‌നത്തെക്കുറിച്ചും വിദ്യ മറ്റൊരിക്കല്‍ സംസാരിച്ചിരുന്നു.

''ജീവിതകാലം മുഴുവന്‍ എനിക്ക് ഹോര്‍മോണ്‍ പ്രശ്‌നമുണ്ടായിരുന്നു. എന്റെ ശരീരത്തെക്കുറിച്ചുണ്ടായിരുന്ന മുന്‍വിധികള്‍ ഞാന്‍ കൊണ്ടു നടന്നതും കാരണമായിട്ടുണ്ടാകും'' എന്നായിരുന്നു ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞത്. തടിയെക്കുറിച്ചുള്ള പൊതുധാരണകള്‍ക്കെതിരേയും പലപ്പോഴും വിദ്യ ബാലന്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്.

ബോഡി ഷെയ്മിംഗ് വലിയ ട്രോമയാണ് ആളുകള്‍ക്ക് നല്‍കുകയെന്നും മനുഷ്യരെ അവരുടെ ഭാരത്തിന്റെ പേരില്‍ കളിയാക്കുന്നതും അപമാനിക്കുന്നതും ശരിയല്ലെന്നും വിദ്യ ബാലന്‍ പറഞ്ഞിരുന്നു. താന്‍ സ്വയം സ്‌നേഹിക്കാന്‍ തുടങ്ങിയതോടെയാണ് എല്ലാ നെഗറ്റീവ് ചിന്തയും അവസാനിച്ചതെന്നും വിദ്യ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/15490/faty-body-not-make-you-sexy-kitilan-responds-to-the-stars-ridicule)