---
title: "#Jojujorge | ഇന്നും ലോട്ടറി ടിക്കറ്റ് എടുക്കുന്ന സാധാരണക്കാരനാണ് ജോജു ; സംവിധായകൻ എ.കെ സാജൻ"
english_title: "#Even #today #Joju #ordinary #person #buys #lottery #tickets #Director #AK Sajan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154824/even-today-joju-ordinary-person-buys-lottery-tickets-director-ak-sajan"
published_at: "2023-10-18T16:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fbe38b4465_joju_1.jpg"
keywords: []
---

# #Jojujorge | ഇന്നും ലോട്ടറി ടിക്കറ്റ് എടുക്കുന്ന സാധാരണക്കാരനാണ് ജോജു ; സംവിധായകൻ എ.കെ സാജൻ

> **Lead Summary:** സിനിമ സ്വപ്നം കാണുന്നവർക്ക് ഊർജമാകുന്ന നടനാണ് ജോജു ജോർജും. സിനിമയിൽ എത്തിയിട്ട് വർഷങ്ങൾക്കുശേഷവും അത്യുന്നതിയിലേക്ക് കുതിച്ച് കയറുന്ന നടനാണ് ജോജു. കോമഡി, ക്യാരക്ടർ വേഷങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ജോജു ജോർജ് ലീഡ് റോൾ ചെയ്ത് ജോസഫ് എന്ന കഥാപാത്രതെ അവിസ്മരണീയമാക്കി മാറ്റി. ജോസഫിന് ശേഷമാണ് ജോജുവിന്റെ കരിയർ മാറി മറിഞ്ഞതും നായകവേഷങ്ങൾ ലഭിച്ച് തുടങ്ങിയതും.

## Article Content

സിനിമ സ്വപ്നം കാണുന്നവർക്ക് ഊർജമാകുന്ന നടനാണ് ജോജു ജോർജും. സിനിമയിൽ എത്തിയിട്ട് വർഷങ്ങൾക്കുശേഷവും അത്യുന്നതിയിലേക്ക് കുതിച്ച് കയറുന്ന നടനാണ് ജോജു. കോമഡി, ക്യാരക്ടർ വേഷങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ജോജു ജോർജ് ലീഡ് റോൾ ചെയ്ത് ജോസഫ് എന്ന കഥാപാത്രതെ അവിസ്മരണീയമാക്കി മാറ്റി. ജോസഫിന് ശേഷമാണ് ജോജുവിന്റെ കരിയർ മാറി മറിഞ്ഞതും നായകവേഷങ്ങൾ ലഭിച്ച് തുടങ്ങിയതും.

 ഇന്ന് നായക നടൻ എന്നതിലുപരിയായി നിർമാതാവ്, ​ഗായകൻ തുടങ്ങിയ മേഖലകളിലെല്ലാം ജോജു തിളങ്ങുകയാണ്.എ.കെ സാജൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം പുലിമടയുടെ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അടുത്ത് ചെല്ലാൻ സാധിക്കുന്ന താരമാണ് ജോജുവെന്നാണ് എ.കെ സാജൻ പറഞ്ഞത്. വർഷങ്ങളായുള്ള പരിചയം ഉടലെടുത്തതിനെ കുറിച്ചും എ.കെ സാജൻ പറഞ്ഞു. ആദ്യം കണ്ടപ്പോഴുള്ള സ്നേഹവും ബഹുമാനവും ഇന്നും എന്നോട് കാണിക്കുന്ന ആളാണ് ജോജു.

എന്നോട് അവസരങ്ങൾ ചോദിച്ചിട്ടുണ്ട്. നല്ല അവസരങ്ങൾ ജോജുവിന്‌ വന്നാൽ അത് എന്നോടും ഷെയർ ചെയ്യും. ജോസഫിലെ കഥാപാത്രം വന്നപ്പോഴും എന്നോട് ജോജു പറഞ്ഞിരുന്നു. റിയൽ എസ്റ്റേറ്റിൽ ഒക്കെ താൽപര്യമുള്ള ആളാണ് ജോജു. രണ്ടുകോടിയുടെ കാറിൽ നടക്കുമ്പോഴും സാധാരണക്കാരനാണ് ഇന്നും ജോജു. ഇന്നും ലോട്ടറി ടിക്കറ്റ് എടുക്കുന്ന ഒരു സാധാരണക്കാരനാണ്.

വടക്കും നാഥ ക്ഷേത്രത്തിന് മുമ്പിൽ ഷൂട്ടിങ് നടക്കുന്നതിന്റെ ഇടയിൽ ഒരു വൃദ്ധൻ ലോട്ടറി കച്ചവടത്തിനായി വന്നു. അദ്ദേഹത്തെ സന്തോഷിപ്പിക്കാനായി അഞ്ചാറ് ടിക്കറ്റ് വാങ്ങിയ സാധാരണ ഒരു മനുഷ്യനാണ് ജോജു. മലയാള സിനിമയിൽ ലോട്ടറി ടിക്കറ്റ് എടുക്കുന്ന ഒരു നടൻ ഉണ്ടെങ്കിൽ അത് ജോജുവാണെന്നും', എ.കെ സാജൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/154824/even-today-joju-ordinary-person-buys-lottery-tickets-director-ak-sajan)