---
title: "#AryaBadai |  ജീവിക്കുക മാത്രമാണ് ചോയ്‌സ്; വിഷാദത്തെക്കുറിച്ച് ആര്യ ബഡായി പറഞ്ഞതിങ്ങനെ"
english_title: "#only #choice #live #Here's #what #AryaBadai #about #depression"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154807/only-choice-live-heres-what-aryabadai-about-depression"
published_at: "2023-10-18T15:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fb197e0e7d_arya_1.jpg"
keywords: []
---

# #AryaBadai |  ജീവിക്കുക മാത്രമാണ് ചോയ്‌സ്; വിഷാദത്തെക്കുറിച്ച് ആര്യ ബഡായി പറഞ്ഞതിങ്ങനെ

> **Lead Summary:** മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് പരിപാടിയിലൂടെയാണ് ആര്യയെ മലയാളികള്‍ അടുത്തറിയുന്നത്. മലയാളത്തിലെ പ്രിയപ്പെട്ട പരിപാടികളിലൊന്നായി ബഡായി ബംഗ്ലാവ് മാറിയപ്പോള്‍ ആര്യയുടേയും രമേശ് പിഷാരടിയുടേയും ജോഡിയും സൂപ്പര്‍ ഹിറ്റായി മാറി.

## Article Content

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് പരിപാടിയിലൂടെയാണ് ആര്യയെ മലയാളികള്‍ അടുത്തറിയുന്നത്. മലയാളത്തിലെ പ്രിയപ്പെട്ട പരിപാടികളിലൊന്നായി ബഡായി ബംഗ്ലാവ് മാറിയപ്പോള്‍ ആര്യയുടേയും രമേശ് പിഷാരടിയുടേയും ജോഡിയും സൂപ്പര്‍ ഹിറ്റായി മാറി.

പിന്നീട് മലയാളത്തിലെ തിരക്കുള്ള അവതാരകയും അഭിനേത്രിയുമൊക്കെയായി ആര്യ മാറി. തുടര്‍ന്ന് ബിഗ് ബോസിലും ആര്യയെത്തി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആര്യ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും വിശേഷങ്ങളുമൊക്കെ ആര്യ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ആര്യ. ഇന്‍സ്റ്റഗ്രാമിലെ ക്യു ആന്റ് എയിലൂടെയാണ് ആര്യ മറുപടി നല്‍കിയത്.

വിഷാദത്തെ എങ്ങനെ മറികടക്കാം എന്ന ചോദ്യത്തിനും ആര്യ മറുപടി നല്‍കുന്നുണ്ട്. ജീവിക്കുക മാത്രമാണ് ചോയ്‌സ്. അതിനാല്‍ എന്നും പുഞ്ചിരിയോടെ ഓര്‍ക്കാന്‍ സാധിക്കുന്നൊരു ജീവിതമാണെന്ന് ഉറപ്പ് വരുത്തുക. കുറ്റബോധങ്ങള്‍ വേണ്ടതില്ല. അതേസമയം, രമേശ് പിഷാരടിയുമായി ഇപ്പോള്‍ കോണ്ടാകട് ഉണ്ടോ? എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. തീര്‍ച്ചയായും ഉണ്ട്. ഈ ബന്ധം ഇല്ലാതാക്കാന്‍ ഞാന്‍ അനുവദിക്കില്ലെന്നാണ് ആര്യ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/154807/only-choice-live-heres-what-aryabadai-about-depression)