സ്വയംഭോഗം ചെയ്യുന്ന വീഡിയോ അയച്ചുകൊടുത്തു, മാപ്പു പറയിച്ച് താരം

സ്വയംഭോഗം ചെയ്യുന്ന വീഡിയോ അയച്ചുകൊടുത്തു, മാപ്പു പറയിച്ച്  താരം
2021-12-10T20:14:00 | By Susmitha Surendran

മുൻപ് വീടുകളിൽ വച്ചോ അല്ലെങ്കിൽ പുറത്തേക്ക് പോകുമ്പോഴോ ഒക്കെയാണ് സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോൾ ഓൺലൈനിലൂടെയും സ്ത്രീകൾ അതിക്രമം നേരിടേണ്ടി വരുന്നു. സ്വന്തം വീട്ടിൽ ഒറ്റക്കായിരിക്കുമ്പോൾ പോലും അവൾ സുരക്ഷിതയല്ല.

കഴിഞ്ഞ വർഷങ്ങളിൽ ഓൺലൈൻ പീഡന കേസുകളുടെ എണ്ണം പതിന്മടങ്ങാണ് വർദ്ധിച്ചിട്ടുള്ളത്. എന്നാൽ, ഇങ്ങനെയുള്ള അതിക്രമങ്ങൾ കാണിക്കുന്നവർക്ക് മുന്നിൽ തലകുനിക്കാൻ തയ്യാറാകാത്ത സ്ത്രീകളും നമ്മുടെ സമൂഹത്തിലുണ്ട്. ഹാസ്യനടിയും കണ്ടന്‍റ് ക്രിയേറ്ററുമായ ആഞ്ചൽ അഗർവാളിന് അടുത്തിടെ ഓൺലൈനിലൂടെ അത്തരം ഒരു അനുഭവമുണ്ടായി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അഗർവാൾ താൻ നേരിട്ട അതിക്രമത്തെ കുറിച്ച് ലോകത്തോട് പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ സജീവമായ അവൾക്ക് ഒരു ദിവസം ഒരാൾ സ്വയംഭോഗം ചെയ്യുന്ന ഒരു വീഡിയോ അയച്ചു കൊടുക്കുകയായിരുന്നു. ഇത് അവളെ വല്ലാതെ പ്രകോപിപ്പിച്ചു. അയാളുടെ തനിനിറം സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്ന് കാണിക്കാൻ തന്നെ അവൾ തീരുമാനിച്ചു. അതിൻപ്രകാരം അവൾ ആ വീഡിയോ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചു. അയാൾ അവൾക്ക് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് അടക്കമാണ് അവൾ പങ്കുവച്ചത്.

ഇതോടെ അയാളുടെ മുഖം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. വീഡിയോ വൈറലായതോടെ, ഒരു നെറ്റിസൺ അത് സൈബർ സെല്ലിലേക്ക് അയച്ചു കൊടുത്തു. ഇതോടെ പൊലീസ് പ്രതിയുമായി ബന്ധപ്പെട്ടു. കുറ്റാരോപിതൻ ഉടൻ തന്നെ പൊലീസിനോട് ക്ഷമാപണം നടത്തി.

തുടർന്ന് മാപ്പപേക്ഷ അഗർവാളിന് പൊലീസ് കൈമാറി. എന്നാൽ, അയാൾ തന്നോട് നേരിട്ട് മാപ്പ് പറയണമെന്ന് അവൾ നിഷ്കർഷിച്ചു. തന്നോട് മാത്രമല്ല, എല്ലാ സ്ത്രീകളോടുമാണ് അയാൾ മാപ്പ് പറയേണ്ടതെന്ന് അവൾ പറഞ്ഞു. അങ്ങനെ പ്രതി അവളോട് ഒരു വീഡിയോയിലൂടെ പരസ്യമായി മാപ്പ് പറഞ്ഞു.

മാസ്ക് ധരിച്ച് മുഖം പകുതി മറച്ചായിരുന്നു വീഡിയോയിൽ അയാൾ പ്രത്യക്ഷപ്പെട്ടത്. താൻ ചെയ്തത് തെറ്റാണെന്നും, ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ലെന്നും പ്രതി പറഞ്ഞു. പരാതി ലഭിച്ച ഉടനെ സൈബർ സെൽ നടപടിയെടുത്തതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അഗർവാൾ ട്വിറ്ററിൽ കുറിച്ചു. തുടർന്ന്, അവളുടെ ധൈര്യത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് അവൾക്ക് സന്ദേശങ്ങൾ അയച്ചത്.

Content Highlight: Masturbation video sent; The case was taken up against him

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup