---
title: "#alia | ദേശീയപുരസ്കാരം വാങ്ങാനെത്തിയ ആലിയ ഭട്ടിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നു, ഇതിനു പിന്നിലെ കാരണം..."
english_title: "#AliaBhatt #pictures #receiving #National #Award #going #viral #reason #behind "
publisher: "moviemax.in"
canonical_url: "https://moviemax.in/news/154721/aliabhatt-pictures-receiving-national-award-going-viral-reason-behind"
published_at: "2023-10-18T12:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f7ff696403_alaiaa.jpg"
keywords: []
---

# #alia | ദേശീയപുരസ്കാരം വാങ്ങാനെത്തിയ ആലിയ ഭട്ടിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നു, ഇതിനു പിന്നിലെ കാരണം...

> **Lead Summary:** ** ബോ**ളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ആലിയ ഭട്ട്. ആരാധകപ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ നേടിയിട്ടുണ്ട് ആലിയ. ആലിയയുടെ 'ഗംഗുഭായ് കത്തിയാവഡി' എന്ന ചിത്രത്തിന് ഈ അടുത്ത കാലത്ത് ഏറ്റവുമധികം പ്രശംസ ലഭിച്ചു.

## Article Content

** ബോ**ളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ആലിയ ഭട്ട്. ആരാധകപ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ നേടിയിട്ടുണ്ട് ആലിയ. ആലിയയുടെ 'ഗംഗുഭായ് കത്തിയാവഡി' എന്ന ചിത്രത്തിന് ഈ അടുത്ത കാലത്ത് ഏറ്റവുമധികം പ്രശംസ ലഭിച്ചു.

രണ്ട് മാസം മുമ്പേ കഴിഞ്ഞ ദേശീയ പുരസ്കാരത്തിന്റെ വിതരണം നടന്നത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. ആലിയ പുരസ്കാരം വാങ്ങാൻ ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിനൊപ്പമാണ് എത്തിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ചടങ്ങിനെത്തിയ താരത്തിന്റെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഈ ചിത്രത്തിന് ഒരു പ്രത്യേകതയും ഉണ്ട്. ആലിയ അണിഞ്ഞിരിക്കുന്ന സാരിയാണ് ചിത്രത്തിലെ മുഖ്യആകർഷണം. വിവാഹദിനത്തില്‍ അണിഞ്ഞ ഐവറി കളര്‍ ഡിസൈനര്‍ സാരിയാണ് പുരസ്കാരം വാങ്ങാനെത്തിയപ്പോഴും ആലിയ അണിഞ്ഞിരുന്നത്. ആലിയയുടെ വിവാഹഫോട്ടോകളും ദേശീയപുരസ്കാരം വാങ്ങാനെത്തിയപ്പോഴുള്ള ഫോട്ടോകളും ഒരുമിച്ച് പ്രചരിക്കുകയാണ്.

സാധാരണഗതിയില്‍ വിവാഹവസ്ത്രം, ഹെവി വര്‍ക്കോടെ ചെയ്തിട്ടുള്ള വസ്ത്രങ്ങള്‍ എന്നിവ പിന്നീട് അണിഞ്ഞു കാണാറില്ല. പ്രത്യേകിച്ച് സെലിബ്രിറ്റികള്‍ക്കിടയില്‍ ഒരിക്കൽ ഇട്ട വസ്ത്രം പിന്നീട് അണിയാറില്ല. ഏതൊരു ചടങ്ങായാലും പുതിയതും വ്യത്യസ്തവുമായ വസ്ത്രങ്ങളെ മാത്രം ആശ്രയിക്കുന്ന രീതിയാണ് സെലിബ്രിറ്റികളുടേത്. ഇതിനിടെ തന്‍റേതായ സ്റ്റൈല്‍ സ്റ്റേറ്റ്മെന്‍റാണ് ആലിയ നടത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/154721/aliabhatt-pictures-receiving-national-award-going-viral-reason-behind)