---
title: "#kundarajohny | സ്നേഹസമ്പന്നനായ പച്ചമനുഷ്യന്‍,ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ; കുണ്ടറ ജോണിയുടെ വേര്‍പാടില്‍ വിതുമ്പി മോഹൻലാൽ"
english_title: "#mohanlal #remembers #famous #actor #kundarajohny"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154697/mohanlal-remembers-famous-actor-kundarajohny"
published_at: "2023-10-18T10:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f6df70ec21_mohanlal.jpg"
keywords: []
---

# #kundarajohny | സ്നേഹസമ്പന്നനായ പച്ചമനുഷ്യന്‍,ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ; കുണ്ടറ ജോണിയുടെ വേര്‍പാടില്‍ വിതുമ്പി മോഹൻലാൽ

> **Lead Summary:** അന്തരിച്ച പ്രശസ്ത നടൻ കുണ്ടറ ജോണിയെ അനുസ്മരിച്ച് മോഹൻലാൽ. വിടപറഞ്ഞത് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളെയാണെന്നും മോഹൻലാൽ കുറിച്ചു. നിരവധി സിനിമകളിൽ തന്റെ വില്ലനായി അഭിനയിച്ചുവെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ പച്ചമനുഷ്യൻ ആയിരുന്നു അദ്ദേഹം എന്നും മോഹൻലാൽ കുറിച്ചു.

## Article Content

അന്തരിച്ച പ്രശസ്ത നടൻ കുണ്ടറ ജോണിയെ അനുസ്മരിച്ച് മോഹൻലാൽ. വിടപറഞ്ഞത് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളെയാണെന്നും മോഹൻലാൽ കുറിച്ചു. നിരവധി സിനിമകളിൽ തന്റെ വില്ലനായി അഭിനയിച്ചുവെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ പച്ചമനുഷ്യൻ ആയിരുന്നു അദ്ദേഹം എന്നും മോഹൻലാൽ കുറിച്ചു.

'പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ'.

ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാത്രി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നടന്റെ അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ജോണിയുടെ ആദ്യ ചിത്രം 1979ൽ പുറത്തിറങ്ങിയ നിത്യവസന്തം ആണ്. കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, ​ഗോഡ്ഫാദർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായിട്ടുണ്ട്. മേപ്പടിയാൻ ആണ് അവസാന ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/154697/mohanlal-remembers-famous-actor-kundarajohny)