( moviemax.in ) സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ വർമ സംവിധാനം ചെയ്യുന്ന 'ഗരുഡൻ' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. ലീഗൽ ത്രില്ലർ ചിത്രമാണിത്. അഞ്ചാം പാതിരക്ക് ശേഷം മിഥുൻ മാനുവൽ തോമസ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

നീതിക്ക് വേണ്ടി പോരാടുന്ന പൊലീസ് ഓഫീസറുടേയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സുരേഷ് ഗോപി കേരള ആംഡ് പൊലീസിന്റെ കമാന്റന്റ് ആയും, ബിജുമേനോൻ നിഷാന്ത് എന്ന കോളേജ് പ്രൊഫസറായാണ് ചിത്രത്തിൽ എത്തുന്നത്.
ജഗദീഷ്, സിദ്ദിഖ്, ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിൽ ക്യാമറ - അജയ് ഡേവിഡ് കാച്ചപ്പള്ളി, കഥ - ജിനേഷ് എം, സംഗീതം സംവിധാനം - ജെയ്ക്സ് ബിജോയ്, എഡിറ്റർ -ശ്രീജിത്ത് സാരംഗ് എന്നിവർ നിർവഹിക്കുന്നു.
Content Highlight: #trailer #SureshGopi #BijuMenon #Garudan #garnering #attention

































