---
title: "#viral | നൂറിലധികം കറുത്ത പൂച്ചകള്‍ ഹൊറര്‍ സിനിമയുടെ ഓഡിഷനായി എത്തി, ഫോട്ടോ വൈറലായി "
english_title: "#Over #100 #blackcats #audition #horror #film #photo #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154582/over-100-blackcats-audition-horror-film-photo-goes-viral"
published_at: "2023-10-17T20:44:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ea4ee7ad78_movie_1.jpg"
keywords: []
---

# #viral | നൂറിലധികം കറുത്ത പൂച്ചകള്‍ ഹൊറര്‍ സിനിമയുടെ ഓഡിഷനായി എത്തി, ഫോട്ടോ വൈറലായി 

> **Lead Summary:** ** സി**നിമകളുടെ ചിത്രീകരണത്തിന് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ ആളുകളെയും മൃഗങ്ങളെയും കണ്ടെത്തുന്നതിനായി ഓഡിഷന്‍ നടത്തുക സാധാരണമാണ്. സിനിമയില്‍ മൃഗങ്ങളുടെ ഭാഗങ്ങള്‍ അഭിനയിക്കാന്‍ നല്ല അനുസരണയുള്ള മൃഗങ്ങള്‍ ആവശ്യമാണ്. കാരണം സംവിധായകന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മൃഗങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ സിനിമാ ചിത്രീകരണം നീണ്ട് പോകും.

## Article Content

** സി**നിമകളുടെ ചിത്രീകരണത്തിന് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ ആളുകളെയും മൃഗങ്ങളെയും കണ്ടെത്തുന്നതിനായി ഓഡിഷന്‍ നടത്തുക സാധാരണമാണ്. സിനിമയില്‍ മൃഗങ്ങളുടെ ഭാഗങ്ങള്‍ അഭിനയിക്കാന്‍ നല്ല അനുസരണയുള്ള മൃഗങ്ങള്‍ ആവശ്യമാണ്. കാരണം സംവിധായകന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മൃഗങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ സിനിമാ ചിത്രീകരണം നീണ്ട് പോകും.

പ്രത്യേകിച്ചു പഴയ കാലത്താണെങ്കില്‍ സിനിമാ ചിത്രീകരണം ഫിലിമിലാണെന്നതിനാല്‍ ചിത്രീകരണം നീണ്ടാല്‍ ചിലവും ഉയരും. 1962-ൽ പുറത്തിറങ്ങിയ ഒരു ഹൊറര്‍ സിനിമയ്ക്ക് വേണ്ടി നടത്തിയ ഓഡിഷന്‍റെ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. 1962-ൽ പുറത്തിറങ്ങിയ 'ടെയിൽസ് ഓഫ് ടെറർ'എന്ന ഹൊറര്‍ സിനിമയുടെ ഓഡിഷനായി എത്തിയത് നൂറു കണക്കിന് കറുത്ത പൂച്ചകളാണ്.

ഉടമസ്ഥകളോടൊപ്പം നിലയുറപ്പിച്ച പൂച്ചകളുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത് 1223334444.4444333221 എന്ന ഉപയോക്താവാണ്. 'അവരാരും ഇടപഴകുന്നില്ല' എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്. സിനിമയുടെ ഓഡിഷന്‍ ക്ഷണിച്ച് കൊണ്ടുള്ള പത്ര പരസ്യം കണ്ട് എത്തിയത് ഏകദേശം 152 പൂച്ചകളാണ്.

ഓഡിഷനെത്തിയ പൂച്ചകളുടെ ചിത്രം ഫോട്ടോഗ്രാഫർ റാൽഫ് ക്രെയിന്‍ പകര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഏതാണ്ട് ഏഴര ലക്ഷത്തോളം ലൈക്കുകള്‍ ചിത്രം നേടിക്കഴിഞ്ഞു. പിന്നാലെ നിരവധി പേര്‍ കുറിപ്പുമായി എത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/154582/over-100-blackcats-audition-horror-film-photo-goes-viral)