---
title: "#theproposal | ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ്പുരസ്കാരം നേടി മലയാളചിത്രം 'ദി പ്രൊപോസൽ'"
english_title: "#malayalam #film '#the #Proposal' #wins #indian #international #film #tourism #conclave #award"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154573/malayalam-film-the-proposal-wins-indian-international-film-tourism-conclave-award"
published_at: "2023-10-17T20:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e9f28d1c11_movie2.jpg"
keywords: []
---

# #theproposal | ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ്പുരസ്കാരം നേടി മലയാളചിത്രം 'ദി പ്രൊപോസൽ'

> **Lead Summary:** > ** **വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിന്റെ പുതിയ കാഴ്ച്ചകളും വാണിജ്യത്തിന്റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് പുരസ്കാരം നേടി മലയാളചിത്രം "ദി പ്രൊപോസൽ ".

## Article Content

> ** **വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിന്റെ പുതിയ കാഴ്ച്ചകളും വാണിജ്യത്തിന്റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് പുരസ്കാരം നേടി മലയാളചിത്രം "ദി പ്രൊപോസൽ ".

മുംബയിൽ നടന്ന IIFTC 2023 ചടങ്ങിൽ വെച്ചായിരുന്നു സിനിമാറ്റിക് എക്സലൻസ് പുരസ്ക്കാരലബ്ധി. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ആദ്യമലയാള ചിത്രമെന്ന സവിശേഷതയാണ് ചിത്രത്തെ അംഗീകാരത്തിനർഹമാക്കിയത്.

തമിഴിൽ നിന്നും റോക്കറ്ററി-ദി നമ്പി എഫക്ട് , തെലുങ്കിൽ RRR , കന്നട ചിത്രം റെയ്മോ, ഗുജറാത്തി ചിത്രം ഹൂണ് തരി ഹീർ എന്നീ ചിത്രങ്ങളാണ് അവാർഡ് നേടിയ മറ്റ് ചിത്രങ്ങൾ.

2022-ൽ സൈനപ്ളേയിൽ റിലീസായ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ജോ ജോസഫാണ്. ജോ ജോസഫ്, അനുമോദ് പോൾ, അമര രാജ, ക്ലെയർ സാറ മാർട്ടിൻ, സുഹാസ് പാട്ടത്തിൽ,

കാർത്തിക മേനോൻ തോമസ് എന്നിവർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ പി ആർ ഓ അജയ് തുണ്ടത്തിൽ

### Related Links & Sources
- [Original Story Source](https://moviemax.in/news/154573/malayalam-film-the-proposal-wins-indian-international-film-tourism-conclave-award)