#shakeela | നിങ്ങൾ സെലിബ്രിറ്റിയില്ല, ഡമ്മി പീസാണ്; നിങ്ങളുടെ വീഡിയോ വീട്ടുകാർക്കൊപ്പം കാണാനാകുമോ? ഷക്കീലയ്ക്കെതിരെ ദിവ്യ

#shakeela | നിങ്ങൾ സെലിബ്രിറ്റിയില്ല, ഡമ്മി പീസാണ്; നിങ്ങളുടെ വീഡിയോ വീട്ടുകാർക്കൊപ്പം കാണാനാകുമോ? ഷക്കീലയ്ക്കെതിരെ ദിവ്യ
2023-10-17T19:52:00 | By Athira V

സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ നാൾ കൊണ്ട് ശ്രദ്ധ നേടിയയാളാണ് ദിവ്യ കള്ളാച്ചി. കാമുകനായ കാർത്തിയെ തേടിക്കൊണ്ടുള്ള കോമഡ‍ി വീഡിയോകളിലൂടെയാണ് ദിവ്യ ശ്രദ്ധ നേടുന്നത്. ഒറ്റ നോട്ടത്തിൽ യഥാർത്ഥത്തിൽ നടക്കുന്ന സംഭവമായേ ദിവ്യയുടെ യൂട്യൂബ് വീഡിയോകൾ കണ്ടാൽ തോന്നൂ. എന്നാൽ കാർത്തി ദിവ്യയുണ്ടാക്കിയ സാങ്കൽപ്പിക കഥാപാത്രമാണ്. കണ്ടന്റിന് വേണ്ടി മറ്റ് ചില തന്ത്രങ്ങളും ദിവ്യയും ടീമും പയറ്റി. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് തന്റെ വിവാഹ വീഡിയോ ദിവ്യ ചാനലിൽ പങ്കുവെച്ചത്. 

തേനി ഈശ്വരൻ എന്നയാളെയാണ് ദിവ്യ വിവാഹം ചെയ്തത്. എന്നാൽ ഇത് യഥാർത്ഥ വിവാഹമായിരുന്നില്ല. യൂട്യൂബ് കണ്ടന്റിന് വേണ്ടിയാണ് ഇങ്ങനെയൊരു വിവാഹ ചടങ്ങ് നടത്തിയത്. ഈ സംഭവം വലിയ തോതിൽ ചർച്ചയായി. ഇതിന്റെ പേരിൽ ഒരു അഭിമുഖ പരിപാടിയിൽ നടി ഷക്കീല ദിവ്യയെ രൂക്ഷമായി വിമർശിക്കുകയുമുണ്ടായി. ഇപ്പോഴിതാ ഷക്കീലയ്ക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ദിവ്യ. 

ഒരുപാട് പേർ നിങ്ങളെ അമ്മയെന്ന് വിളിക്കുന്നു. പക്ഷെ ഞാൻ നിങ്ങളെ അമ്മയെന്ന് വിളിക്കില്ല. നിങ്ങൾ വലിയ സെലിബ്രിറ്റിയാണെന്ന് സ്വയം കരുതുന്നു. നിങ്ങൾ സെലിബ്രിറ്റിയില്ല. ഡമ്മി പീസാണ്. ലക്ഷ്മി രാമകൃഷ്ണൻ നിങ്ങളുടേത് പോലെ ഒരു ഷോ ചെയ്യുന്നുണ്ട്. അവർ എങ്ങനെ ഒരാൾക്ക് മര്യാദ നൽകുന്നു എന്നത് നിങ്ങൾ കണ്ട് പഠിക്കണം. 

അവരുടെ ലെവലിലേക്ക് നിങ്ങൾ വരുന്നില്ല. ഞാൻ ചെയ്യുന്ന വീഡിയോകൾ കുടുംബത്തോടൊപ്പം ഇരുന്ന് കാണാം. നിങ്ങളുടെ മുപ്പത് വർഷം മുമ്പുള്ള വീഡിയോ കുടുംബത്തോടൊപ്പം കാണാൻ പറ്റുമോയെന്നും ദിവ്യ ചോദിച്ചു. വീഡിയോയ്ക്ക് നിരവധി കമന്റുകൾ വന്നിട്ടുണ്ട്. 

ഷക്കീലയുടെ ശകാരം കേട്ടതിന്റെ ദേഷ്യം തീർക്കുകയാണ് ദിവ്യയെന്ന് ചിലർ കമന്റ് ചെയ്തു. ‌‌വിവാഹ വീഡിയോ കണ്ടവർ യഥാർത്ഥത്തിൽ തന്റെ വിവാഹം നടന്നെന്ന് കരുതന്നെന്നും സത്യാവസ്ഥ പൊതുജനങ്ങൾ അറിയണമെന്നും പറഞ്ഞാണ് അടുത്തിടെ ഷക്കീലയുടെ ഷോയിലേക്ക് ദിവ്യ എത്തിയത്. ഷോയിൽ ദിവ്യയോട് രൂക്ഷമായാണ് ഷക്കീല സംസാരിച്ചത്. 

കണ്ടന്റിന് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യാൻ നിനക്ക് വട്ടുണ്ടോ എന്ന് ഷക്കീല ദിവ്യയോട് ചോദിച്ചു. അഭിമുഖത്തിനിടെ ദിവ്യ അസ്വസ്ഥയാവുകയും ചെയ്തിരുന്നു. ഇവൾ നിഷകളങ്കയാണെന്നാണ് കരുതിയത്, പക്ഷെ ഇവൾ മണ്ടിയാണ്. ഇവളോട് എനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞാണ് ഷക്കീല അന്ന് ഷോ അവസാനിപ്പിച്ചത്.

മോശമായ അഭിമുഖമായതിനാൽ പ്രേക്ഷകരോട് ക്ഷമ ചോദിക്കുന്നെന്നും അന്ന് ഷക്കീല പറഞ്ഞു. തമിഴ് വിനോദ മേഖലയിൽ ഷക്കീലയിപ്പോൾ സജീവമാണ്. ഒന്നിലേറെ ടോക് ഷോകളിൽ ഷക്കീല അവതാരകയായെത്തുന്നുണ്ട്. അടുത്തിടെ ബി​ഗ് ബോസ് തെലുങ്കിന്റെ സീസണിൽ മത്സരാർത്ഥിയായി ഷക്കീലയെത്തി. എന്നാൽ ആദ്യ ആഴ്ചയിൽ ഷക്കീല ഷോയിൽ പുറത്തായി.

തമിഴ് ജനതയ്ക്കിടയിൽ ഇന്ന് വലിയ സ്വീകാര്യത ഷക്കീലയ്ക്കുണ്ട്. അഭിമുഖങ്ങളിൽ തന്റെ ജീവിത കഥകൾ തുറന്ന് പറഞ്ഞതോടെ ഷക്കീലയ്ക്കുണ്ടായിരുന്ന മോശം പ്രതിച്ഛായ മാറി. ഒരു കാലത്ത് ബി ​ഗ്രേഡ് സിനിമകളിൽ അഭിനയിച്ചിരുന്ന ഷക്കീല ഇന്ന് ഇത്തരം സിനിമകളിൽ നിന്ന് മാറി നിൽക്കുകയാണ്. കോമഡി വേഷങ്ങളിലാണ് പിന്നീട് ഷക്കീലയെ കൂടുതലായി കണ്ടത്. 

Content Highlight: #viral #divyakallachi #slam #shakeela #socialmedia

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup