---
title: "#urvashirautela | ആ സ്വർണ ഐഫോൺ കണ്ടവരുണ്ടോ? പാരിതോഷികം പ്രഖ്യാപിച്ച് താരം "
english_title: "#Has #anyone #seen #gold #iPhone? #star #announced #award"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154559/has-anyone-seen-gold-iphone-star-announced-award"
published_at: "2023-10-17T19:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e96acce1a0_iphone.jpg"
keywords: []
---

# #urvashirautela | ആ സ്വർണ ഐഫോൺ കണ്ടവരുണ്ടോ? പാരിതോഷികം പ്രഖ്യാപിച്ച് താരം 

> **Lead Summary:** **ഇന്ത്യ**-പാകിസ്താന്‍ ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരിക്കെ 24 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ഐഫോണ്‍ കണ്ടെത്തി നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ശനിയാഴ്ച നടന്ന ലോകകപ്പ് മത്സരം കാണാനെത്തിയ താരത്തിന്‍റെ മൊബൈൽ ഫോൺ മോഷണം പോയെന്ന വാർത്ത താരം തന്നെ തന്‍റെ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെ പുറത്ത് വിടുകയായിരുന്നു.

## Article Content

**ഇന്ത്യ**-പാകിസ്താന്‍ ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരിക്കെ 24 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ഐഫോണ്‍ കണ്ടെത്തി നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ശനിയാഴ്ച നടന്ന ലോകകപ്പ് മത്സരം കാണാനെത്തിയ താരത്തിന്‍റെ മൊബൈൽ ഫോൺ മോഷണം പോയെന്ന വാർത്ത താരം തന്നെ തന്‍റെ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെ പുറത്ത് വിടുകയായിരുന്നു.

ഫോണ്‍ കണ്ടെത്താന്‍ സഹായിക്കണമെന്നും ഉര്‍വശി റൗട്ടേല സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു. മൊബൈൽ ഫോണിന്‍റെ അവസാന ലൊക്കേഷൻ പങ്കുവെച്ചുകൊണ്ടാണ് താരം തന്നെ സഹായിക്കുന്നവർക്ക് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

അഹമ്മദാബാദിലെ മാളിലാണ് അവസാനമായി ഫോണിന്‍റെ ലൊക്കേഷൻ കാണിക്കുന്നത്. എന്നാൽ എന്താണ് പ്രതിഫലമെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.

''അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് എന്റെ 24 കാരറ്റ് സ്വർണ ഐ ഫോൺ നഷ്ടമായി! ആരെങ്കിലും അത് കണ്ടെത്തുകയാണെങ്കിൽ ദയവായി എത്രയും വേ​ഗം എന്നെ അറിയിക്കൂ'' എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

ശനിയാഴ്ചയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ പാക്കിസ്ഥാൻ ലോക കപ്പ് മത്സരം നടന്നത്. ഈ മത്സരം കാണാൻ പോകുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു.

മത്സരത്തിനിടെ പകർത്തിയ വീഡിയോയും താരം പോസ്റ്റ് ചെയ്തു. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. അഹമ്മദാബാദ് പൊലീസ് താരം പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/154559/has-anyone-seen-gold-iphone-star-announced-award)