---
title: " #MadhuriDixit  |  മാധുരിയുടെ വിവാഹ​ത്തിന് പിന്നിലെ കാരണം ഇത്; തുറന്ന് പറഞ്ഞ് മാധുരി ദീക്ഷിത്"
english_title: "#reason #behind #Madhuri's #marriage #MadhuriDixit #opens up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154506/reason-behind-madhuris-marriage-madhuridixit-opens-up"
published_at: "2023-10-17T16:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e6deb52039_madhuri_2.jpg"
keywords: []
---

#  #MadhuriDixit  |  മാധുരിയുടെ വിവാഹ​ത്തിന് പിന്നിലെ കാരണം ഇത്; തുറന്ന് പറഞ്ഞ് മാധുരി ദീക്ഷിത്

> **Lead Summary:** ഇന്ത്യൻ സിനിമാ ലോകം തന്നെ ഒരുകാലത്ത് ആഘോഷിച്ച താരറാണിയാണ് മാധുരി ദീക്ഷിത്. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളെ മാധുരിക്ക് പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കാനായി. മാധുരിയും സഞ്ജയ് ദത്തും പ്രണയത്തിലായ കാലഘട്ടം ഇന്നും ആരാധകർ ഓർക്കുന്നു. പിന്നീട് ആ പ്രണയബന്ധം ഉപേക്ഷിച്ച് രണ്ട് പേരും രണ്ട് വഴിക്ക് പിരിയുകയായിരുന്നു.

## Article Content

ഇന്ത്യൻ സിനിമാ ലോകം തന്നെ ഒരുകാലത്ത് ആഘോഷിച്ച താരറാണിയാണ് മാധുരി ദീക്ഷിത്. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളെ മാധുരിക്ക് പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കാനായി. മാധുരിയും സഞ്ജയ് ദത്തും പ്രണയത്തിലായ കാലഘട്ടം ഇന്നും ആരാധകർ ഓർക്കുന്നു. പിന്നീട് ആ പ്രണയബന്ധം ഉപേക്ഷിച്ച് രണ്ട് പേരും രണ്ട് വഴിക്ക് പിരിയുകയായിരുന്നു.

ഇതിന് ശേഷമാണ് ഡോക്‌ടറായ ശ്രീരാം മാധുരിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. സഞ്ജയ് ദത്തുമായുള്ള വേർപിരിയലിന് ശേഷം മറ്റൊരു ബന്ധത്തിലേക്ക് കടക്കാൻ മാധുരിക്ക് താൽപര്യമുണ്ടായിരുന്നില്ല. മാധുരിയുടെ സഹോദരൻ അജിത്ത് ദീക്ഷിത് തന്റെ സുഹൃത്തായ ശ്രീരാം നെ നടിയുമായി പരിചയപ്പെടുത്താൻ ശ്രമിച്ചു. ആദ്യം തയ്യാറായില്ലെങ്കിലും പിന്നീട് മാധുരി സമ്മച്ചു.

ശ്രീരാമിനെയും കുടുംബത്തെയും അജിത്ത് ദീക്ഷിത് തന്റെ വീട്ടിൽ ഡിന്നറിന് ക്ഷണിച്ചു. ശ്രീരാമിനെ കണ്ടപ്പോൾ മാധുരിക്ക് ഇഷ്ടം തോന്നി. യുഎസിൽ വെച്ച് സ്വകാര്യമായ ചടങ്ങിലാണ് വിവാഹം നടന്നത്. പിന്നീട് മുംബൈയിൽ വിവാഹസൽക്കാരവും നടത്തി. ബോളിവുഡിലെ നിരവധി പ്രമുഖർ റിസപ്ഷനിൽ പങ്കെടുത്തു. വിവാഹശേഷം ഭർത്താവിനൊപ്പം ബോളിവുഡിലെ നിറപകിട്ടുകളിൽ നിന്നെല്ലാം മാറി നിന്ന് കുടുംബിനിയായി മാധുരി ജീവിച്ചു.

ഭർത്താവ് ജോലിക്ക് പോകുമ്പോൾ അദ്ദേഹത്തിന് രാവിലെ അഞ്ചരമണിക്ക് എഴുന്നേറ്റ് പ്രാതൽ ഉണ്ടാക്കും. അക്കാലത്തെ ഓരോ മിനുട്ടുകളും താൻ ആസ്വദിച്ചിരുന്നെന്നും മാധുരി അന്ന് തുറന്ന് പറഞ്ഞു. 2003 ലാണ് ദ​മ്പതികൾ മൂത്ത മകൻ അരിൻ പിറക്കുന്നത്. 2005 ൽ രണ്ടാമത്തെ മകൻ റയാനും പിറന്നു. 2011 ലാണ് മാധുരി ദീക്ഷിതും ഭർത്താവും മക്കൾക്കൊപ്പം ഇന്ത്യയിലേക്ക് താമസം മാറുന്നത്.

ഇത് ചില അഭ്യൂഹങ്ങൾക്ക് വഴി വെച്ചു. എന്നാൽ മാധുരി ഈ വാദം നിഷേധിച്ചു. റാം ഇന്ത്യയിലേക്ക് ആകൃഷ്ടനായതാണ് മടങ്ങി വരാൻ കാരണമെന്ന് അന്ന് മാധുരി ദീക്ഷിത് തുറന്ന് പറഞ്ഞു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം മാധുരി കരിയറിൽ വീണ്ടും സാന്നിധ്യമറിയിച്ചു. ശ്രീരാം ഡോക്ടറായി മുംബൈയിൽ ജോലി ചെയ്തു. അഭിനയരം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് മാധുരി.

### Related Links & Sources
- [Original Story Source](https://moviemax.in/news/154506/reason-behind-madhuris-marriage-madhuridixit-opens-up)