---
title: " മിയ ഖലീഫ വീണ്ടും പ്രണയത്തിലെന്ന്‍ റിപ്പോര്‍ട്ട്"
english_title: "Mia Khalifa reportedly in love again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15446/mia-khalifa-reportedly-in-love-again"
published_at: "2021-12-10T17:00:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b33b04587f3_miya.jpg"
keywords: []
---

#  മിയ ഖലീഫ വീണ്ടും പ്രണയത്തിലെന്ന്‍ റിപ്പോര്‍ട്ട്

> **Lead Summary:** **വി**വാഹമോചന ശേഷം മിയ ഖലീഫ വീണ്ടും പ്രണയത്തിലെന്ന്‍ റിപ്പോര്‍ട്ട്. ഭര്‍ത്താവ് റോബര്‍ട്ട് സാന്‍ബെര്‍ഗുമായി പിരിഞ്ഞ വാര്‍ത്ത വളരെ വിഷമത്തോട് കൂടിയാണ് ഏതാനും നാളുകള്‍ക്കു മുന്‍പ് മിയ ഖലീഫ പ്രഖ്യാപിച്ചത്. ഏറെ നാളുകള്‍ പ്രണയിച്ച ശേഷമാണ് ഇവര്‍ ആര്‍ഭാടങ്ങളില്ലാതെ ജീവിതത്തില്‍ ഒന്നിച്ചത്.

## Article Content

**വി**വാഹമോചന ശേഷം മിയ ഖലീഫ വീണ്ടും പ്രണയത്തിലെന്ന്‍ റിപ്പോര്‍ട്ട്. ഭര്‍ത്താവ് റോബര്‍ട്ട് സാന്‍ബെര്‍ഗുമായി പിരിഞ്ഞ വാര്‍ത്ത വളരെ വിഷമത്തോട് കൂടിയാണ് ഏതാനും നാളുകള്‍ക്കു മുന്‍പ് മിയ ഖലീഫ പ്രഖ്യാപിച്ചത്. ഏറെ നാളുകള്‍ പ്രണയിച്ച ശേഷമാണ് ഇവര്‍ ആര്‍ഭാടങ്ങളില്ലാതെ ജീവിതത്തില്‍ ഒന്നിച്ചത്.

എന്നാല്‍ ഒരു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ക്ക് പരസ്പരം സുഹൃത്തുക്കളാവാം എന്ന തിരിച്ചറിവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. വിവാഹമോചന ശേഷം തന്റെ ജോലിയില്‍ വ്യാപൃതയായിരുന്ന മിയ എന്നാല്‍ വീണ്ടും പ്രണയത്തിലായിരിക്കുകയാണ്. പ്യൂര്‍ട്ടോറിക്കന്‍ ഗായകനായ ജയ് കോര്‍ട്ടെസ് ആണ് മിയയുടെ പുതിയ കാമുകന്‍.

ജെസസ് മാനുവല്‍ നീവ്സ് കോര്‍ട്ടെസ് എന്നാണ് സംഗീതജ്ഞന്റെ യഥാര്‍ത്ഥ പേര്. താരം ജനിച്ചത് പ്യൂര്‍ട്ടോ റിക്കോയിലാണെങ്കിലും ന്യൂജേഴ്‌സിയിലാണ് വളര്‍ന്നത്. ഇക്കാരണത്താല്‍, അദ്ദേഹം സ്പാനിഷും ഇംഗ്ലീഷും സംസാരിച്ചു വളര്‍ന്നു.

കോര്‍ട്ടെസ് 15-ാം വയസ്സില്‍ സംഗീതം രചിക്കാന്‍ തുടങ്ങി. മിയയുടെ മുന്‍ ഭര്‍ത്താവ് റോബര്‍ട്ട് ഒരു ഷെഫ് ആണ്. ഭക്ഷണത്തില്‍ പ്രൊപോസല്‍ മോതിരം ഒളിപ്പിച്ചു നല്‍കിയാണ് റോബര്‍ട്ട് മിയയെ വിവാഹം കഴിക്കാന്‍ ആഗ്രഹം അറിയിച്ചത്.

പക്ഷെ വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. വിവാഹബന്ധം തുടരാന്‍ ഞങ്ങള്‍ ആവുന്നതെല്ലാം ചെയ്തു. എന്നാല്‍ ഒരു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ക്ക് പരസ്പരം സുഹൃത്തുക്കളാവാം എന്ന തിരിച്ചറിവില്‍ വേര്‍പിരിയുകയാണ്. ഞങ്ങള്‍ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

പിരിയുന്നത് ഏതെങ്കിലും ഒരു കാരണം കൊണ്ടുമാത്രമല്ല. പരിഹരിക്കാന്‍ സാധിക്കാത്ത ഒട്ടേറെ പ്രശ്നങ്ങള്‍ സംഭവിച്ചു. പശ്ചാത്താപം ഇല്ലാതെ ഈ അധ്യായം അവസാനിപ്പിക്കുന്നു. ഞങ്ങള്‍ രണ്ട് വഴികളിലേക്ക് തിരിയുകയാണ്' എന്നായിരുന്നു മിയ വിവാഹമോചനത്തെക്കുറിച്ച്‌ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/15446/mia-khalifa-reportedly-in-love-again)