---
title: "#rajinikanth | നടൻ വിജയ്ക്കും ലിയോ ചിത്രത്തിനും ആശംസയുമായി രജനികാന്ത്"
english_title: "#rajinikanth #wishes #actor #vijay #film #leo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154209/rajinikanth-wishes-actor-vijay-film-leo"
published_at: "2023-10-16T17:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d2a0aad810_movie_2.jpg"
keywords: []
---

# #rajinikanth | നടൻ വിജയ്ക്കും ലിയോ ചിത്രത്തിനും ആശംസയുമായി രജനികാന്ത്

> **Lead Summary:** **[** തലൈവർ 170 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി തൂത്തുക്കുടിയിലെത്തിയപ്പോഴാണ് വിജയ് ചിത്രത്തിന് ആശംസ നേർന്നത്.

## Article Content

**[** തലൈവർ 170 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി തൂത്തുക്കുടിയിലെത്തിയപ്പോഴാണ് വിജയ് ചിത്രത്തിന് ആശംസ നേർന്നത്.

ലിയോ മികച്ച വിജയം നേടട്ടെയെന്നും അതിനായി ഞാൻ പ്രാർഥിക്കുന്നുവെന്നും തലൈവർ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ താൻ തൂത്തുക്കുടിയിലാണെന്നും 70 ൽ ഭുവന ഒരു കേൾവി കുറി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഇപ്പോഴാണ് തൂത്തുക്കുടിയിലെത്തുന്നതെന്നും തലൈവർ കൂട്ടിച്ചേർത്തു.

‘ജയ് ഭീം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. യഥാർഥ പേര് പുറത്തുവിട്ടിട്ടില്ല.

ചിത്രത്തിൽ പൊലീസുകാരന്റെ വേഷത്തിലാണ് രജനി എത്തുന്നതെന്നാണ് വിവരം. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബതി , ദുഷാര വിജയന്‍, റിതിക സിങ് എന്നിവരാണ് മറ്റു താരങ്ങള്‍.

തമിഴിലെ പ്രശസ്ത നിര്‍മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം.

### Related Links & Sources
- [Original Story Source](https://moviemax.in/news/154209/rajinikanth-wishes-actor-vijay-film-leo)