---
title: "#bobbydeol | അത് ചെയ്യുമ്പോൾ എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നിയിരുന്നു; വെളിപ്പെടുത്തലുമായി ബോബി ഡിയോൾ"
english_title: "#i #disgusted #myself #I #bobby #deol #revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154183/i-disgusted-myself-i-bobby-deol-revelation"
published_at: "2023-10-16T16:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d1d664595b_true_new12.jpg"
keywords: []
---

# #bobbydeol | അത് ചെയ്യുമ്പോൾ എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നിയിരുന്നു; വെളിപ്പെടുത്തലുമായി ബോബി ഡിയോൾ

> **Lead Summary:** ** **നെഗറ്റീവ് വേഷങ്ങൾ** **മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായി നടൻ ബോബി ഡിയോൾ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

## Article Content

** **നെഗറ്റീവ് വേഷങ്ങൾ** **മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായി നടൻ ബോബി ഡിയോൾ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

വില്ലൻ വേഷം ചെയ്യുമ്പോഴുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടിനെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'കൊടും വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയിരുന്നു.

ആ കഥാപാത്രം വെറുതെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്,ഞാനല്ല അതെന്ന് സ്വയം ആശ്വസിപ്പിച്ചു'- ബോബി ഡിയോൾ പറഞ്ഞു.കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിനെ കുറിച്ചും നടൻ വ്യക്തമാക്കി. '

എന്നെ ആകർഷിക്കുന്ന കഥാപാത്രങ്ങളാണ് ഞാൻ ചെയ്യുന്നത്. ഒരു സിനിമയുടെ ബോക്‌സ് ഓഫീസ് പ്രകടനം നമുക്ക് പ്രവചിക്കാൻ കഴിയില്ല'.അനിമലാണ് അടുത്തതായി റിലീസിനെത്തുന്ന നടന്റെ ചിത്രം.

സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. രൺബീർ കപൂറാണ് ചിത്രത്തിലെ നായകൻ. തെന്നിന്ത്യൻ താരം രശ്മിക മന്ദാനയാണ് നായിക.

ഡിസംബർ ഒന്നിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/154183/i-disgusted-myself-i-bobby-deol-revelation)