---
title: "#Reshma |   മാറിടത്തിന്റെ വലുപ്പം കൂടിയതിന് കാരണം ഈ രോഗം; തുറന്ന് പറഞ്ഞ് നടി രേഷ്മ"
english_title: "#disease #caused #enlargement #breast #ActressReshma #openedup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154180/disease-caused-enlargement-breast-actressreshma-openedup"
published_at: "2023-10-16T16:43:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d1ca6b675e_reshma_1.jpg"
keywords: []
---

# #Reshma |   മാറിടത്തിന്റെ വലുപ്പം കൂടിയതിന് കാരണം ഈ രോഗം; തുറന്ന് പറഞ്ഞ് നടി രേഷ്മ

> **Lead Summary:** സോഷ്യല്‍ മീഡിയ എന്നത് താരങ്ങള്‍ക്ക് അവരുടെ വിശേഷങ്ങള്‍ പങ്കുവെക്കാനും ആരാധകരുമായി അടുക്കാനുമുള്ള ഇടമാണ്. എന്നാല്‍ ചിലര്‍ അത് ദുരുപയോഗം ചെയ്യുന്നു. താരങ്ങളുടെ സ്വകാര്യതയെ പോലും മാനിക്കാതെ തങ്ങളുടെ ഫ്രസ്റ്റ്രേഷന്റെ ശമനത്തിനായി അശ്ലീല പ്രതികരണങ്ങളും അധിക്ഷേപവുമൊക്കെ നടത്തുന്നു. ഇപ്പോഴിതാ നടി രേഷ്മ പസുപുലേതിയും സമാനമായ അവസ്ഥ നേരിടുകയാണ്. നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുള്ള രേഷ്മ താരമാകുന്നത് സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

## Article Content

സോഷ്യല്‍ മീഡിയ എന്നത് താരങ്ങള്‍ക്ക് അവരുടെ വിശേഷങ്ങള്‍ പങ്കുവെക്കാനും ആരാധകരുമായി അടുക്കാനുമുള്ള ഇടമാണ്. എന്നാല്‍ ചിലര്‍ അത് ദുരുപയോഗം ചെയ്യുന്നു. താരങ്ങളുടെ സ്വകാര്യതയെ പോലും മാനിക്കാതെ തങ്ങളുടെ ഫ്രസ്റ്റ്രേഷന്റെ ശമനത്തിനായി അശ്ലീല പ്രതികരണങ്ങളും അധിക്ഷേപവുമൊക്കെ നടത്തുന്നു. ഇപ്പോഴിതാ നടി രേഷ്മ പസുപുലേതിയും സമാനമായ അവസ്ഥ നേരിടുകയാണ്. നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുള്ള രേഷ്മ താരമാകുന്നത് സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ബിഗ് ബോസ് മത്സരാര്‍ത്ഥിയായും രേഷ്മയെ പ്രേക്ഷകര്‍ക്കറിയാം. സോഷ്യല്‍ മീഡിയയിലും വളരെ സജീവാണ്. സോഷ്യല്‍ മീഡിയയില്‍ താരമായ രേഷ്മയ്ക്ക് നിരന്തരം ബോഡി ഷെയ്മിംഗ് സ്ലട്ട് ഷെയ്മിംഗും നേരിടാറുണ്ട്. ഇപ്പോഴിതാ തന്റെ മാറിടത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് രേഷ്മ. എന്റെ മാറിടത്തിന്റെ വലുപ്പം കൂടിയതിനെക്കുറിച്ച് ഒരുപാട് പേരാണ് ചോദിക്കുന്നത്.

ബിഗ് ബോസില്‍ പോയപ്പോള്‍ എന്റെ വണ്ണം കുറഞ്ഞിരുന്നു. ശരിയായ ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിനാലായിരുന്നു അത്. പുറത്ത് വന്ന ശേഷം എനിക്ക് ഹൈപ്പോതൈറോയ്ഡ് ആയി. അതുകൊണ്ടാണ് എന്റെ മാറിടത്തിന്റെ വലിപ്പവും കൂടിയത്. അല്ലാതെ മറ്റ് ട്രീറ്റ്‌മെന്റുകളൊന്നും എടുത്തതല്ല'' എന്നാണ് സോഷ്യല്‍ മീഡിയയിലെ സംശയാലുക്കള്‍ക്ക് രേഷ്മ നല്‍കുന്ന മറുപടി. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് രേഷ്മ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ബോഡി ഷേമിങിനെതിരെ രേഷ്മ സംസാരിച്ചത്. ഒരാളുടെ ശരീരത്തെക്കുറിച്ച് സംസാരിക്കാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും അതിന് ആരും അനുവാദം തന്നിട്ടില്ലെന്നുമാണ് രേഷ്മ പറഞ്ഞത്. ഒരാള്‍ക്ക് പല കുറവുകളും ഉണ്ടാകും എന്നാല്‍ അതിനെ കുത്തി കുത്തി പറയാതെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണമെന്നും രേഷ്മ അഭിപ്രായപ്പെട്ടിരുന്നു. താരത്തിന്റെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/154180/disease-caused-enlargement-breast-actressreshma-openedup)