---
title: "#navyanair | 'നീ എന്റെ ഓമന പൊന്നുമോളാണ്', അച്ഛന്റെ കത്ത് വായിച്ച് കണ്ണ് നിറഞ്ഞ് നവ്യ;  വീഡിയോ"
english_title: "#star #shared #video #his #38th #birthday #celebration #Instagram."
publisher: "moviemax.in"
canonical_url: "https://moviemax.in/news/154150/star-shared-video-his-38th-birthday-celebration-instagram"
published_at: "2023-10-16T15:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d078ebae32_navyanair.jpg"
keywords: []
---

# #navyanair | 'നീ എന്റെ ഓമന പൊന്നുമോളാണ്', അച്ഛന്റെ കത്ത് വായിച്ച് കണ്ണ് നിറഞ്ഞ് നവ്യ;  വീഡിയോ

> **Lead Summary:** എക്കാലത്തും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാനായർ . എന്നും മലയാളി പ്രേക്ഷകർ സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെപോലെയാണ് നടിയെ കാണുന്നത് .

## Article Content

എക്കാലത്തും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാനായർ . എന്നും മലയാളി പ്രേക്ഷകർ സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെപോലെയാണ് നടിയെ കാണുന്നത് .

സോഷ്യൽ മീഡിയകളിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട് . ഇപ്പോഴിതാ അത്തരത്തിൽ ഒരു പോസ്റ്റ് ആണ് വൈറലാകുന്നത് .**

ഒക്ടോബര്‍ 14-നാണ് നടി നവ്യ നായരുടെ പിറന്നാള്‍. 38-ാം പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

[https://www.instagram.com/navyanair143/?utm_source=ig_embed&ig_rid=dcac8c8c-4259-4351-b393-e6e5d9f4e9fa**](https://www.instagram.com/navyanair143/?utm_source=ig_embed&ig_rid=dcac8c8c-4259-4351-b393-e6e5d9f4e9fa)

അടുത്ത ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ആഘോഷിച്ച പരിപാടിക്കിടെ അച്ഛന്‍ എഴുതിയ കത്ത് വായിച്ച് നവ്യയുടെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്.

'മക്കള്‍ ഏതൊരു മാതാപിതാക്കളുടേയും സ്വപ്‌നമാണ്. വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്. എന്റെ ചക്കര മുത്താണ്.'-എന്നായിരുന്നു നവ്യയുടെ അച്ഛന്‍ പിറന്നാള്‍ കുറിപ്പില്‍ എഴുതിയത്.

ഈ കത്ത് വായിക്കുന്നതിനിടയില്‍ വാക്ക് മുറിഞ്ഞുപോയ നവ്യ കരയുകയായിരുന്നു. ഈ വീഡിയോക്കൊപ്പം വികാരനിര്‍ഭരമായ ഒരു കുറിപ്പും നവ്യ പങ്കുവെച്ചിരുന്നു.

തന്റെ നല്ലകാലത്തും ചീത്തകാലത്തും കൂടെനിന്ന, തന്റേതെന്ന് വിളിക്കാവുന്ന ഒരു ആളുകള്‍ക്കൊപ്പമായിരുന്നു ഇത്തവണത്തെ ആഘോഷമെന്ന് നവ്യ കുറിപ്പില്‍ പറയുന്നു.

പിറന്നാള്‍ ആശംസ പറയാനായി സമ്മാനപ്പൊതിയുമായി ഉച്ചമുതല്‍ തന്നെ കാത്തുനിന്ന തന്റെ വിദ്യാര്‍ഥികളെ കുറിച്ചും നവ്യ കുറിപ്പില്‍ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/154150/star-shared-video-his-38th-birthday-celebration-instagram)