---
title: "#Jafarsadiq | നേട്ടങ്ങളിൽ സൂപ്പർ താരങ്ങളേക്കാൾ മുകളിൽ നടൻ  ജാഫർ സാദിഖ്"
english_title: "#Actor #Jafarsadiq #above #superstars #terms #achievements"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154140/actor-jafarsadiq-above-superstars-terms-achievements"
published_at: "2023-10-16T14:42:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cfea76f346_movie1.jpg"
keywords: []
---

# #Jafarsadiq | നേട്ടങ്ങളിൽ സൂപ്പർ താരങ്ങളേക്കാൾ മുകളിൽ നടൻ  ജാഫർ സാദിഖ്

> **Lead Summary:** ** ഇ**ന്ത്യയിലെ സൂപ്പർ താരങ്ങൾ സ്വന്തമാക്കാത്ത നേട്ടവുമായി നടൻ ജാഫർ സാദിഖ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ അഭിനയിച്ച താരമെന്ന പദവി സ്വന്തമാക്കിയിരിക്കുന്നത്. നടൻ അഭിനയിച്ച അവസാന മൂന്ന് ചിത്രങ്ങളുടെ ആകെ ബോക്സോഫീസ് കളക്ഷൻ 2200 കോടിക്ക് മുകളിലാണ്.

## Article Content

** ഇ**ന്ത്യയിലെ സൂപ്പർ താരങ്ങൾ സ്വന്തമാക്കാത്ത നേട്ടവുമായി നടൻ ജാഫർ സാദിഖ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ അഭിനയിച്ച താരമെന്ന പദവി സ്വന്തമാക്കിയിരിക്കുന്നത്. നടൻ അഭിനയിച്ച അവസാന മൂന്ന് ചിത്രങ്ങളുടെ ആകെ ബോക്സോഫീസ് കളക്ഷൻ 2200 കോടിക്ക് മുകളിലാണ്.

മറ്റൊരു നടനും ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല എന്നതും പ്രസക്തമാണ്. 2020 ൽ ചെറിയ കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമയിലേക്ക് കടന്നുവന്ന ജാഫർ സാദിഖ് വളരെ പെട്ടെന്ന് തന്നെ കോളിവുഡിന്റെ ഭാഗ്യ താരമാവുകയായിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും എല്ലാം തന്നെ സൂപ്പർ ഹിറ്റും, ഏറ്റവും വരുമാനം നേടിയ ചിത്രങ്ങളുമാണ്.

2020-ൽ പാവ കഥൈകൾ എന്ന തമിഴ് ആന്തോളജി ചിത്രത്തിലൂടെയാണ് അഭിനയത്തിൽ ചുവടുവെക്കുന്നത്. എന്നാൽ 2022ൽ പുറത്തിറങ്ങിയ കമൽഹാസന്റെ വിക്രം എന്ന ചിത്രത്തിലൂടെയാണ് നടന്റെ റേയ്ഞ്ച് മാറുന്നത്. ലോകേഷ് കനകരാജ് ചിത്രം വിക്രം ബോക്സോഫീസിൽ 414 കോടി നേടി.

രജനികാന്തിന്റെ ജയിലർ, ഷാറൂഖ് ഖാന്റെ ജവാൻ എന്നീ ചിത്രങ്ങളിൽ ജാഫർ ചെറിയ കഥാപാത്രമായിരുന്നെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.തെന്നിന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജ‍യ്- ലോകേഷ് കനകരാജ് ചിത്രമായ ലിയോയിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബർ 19 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/154140/actor-jafarsadiq-above-superstars-terms-achievements)