---
title: "#trailer | ടൈഗർ 3 യുടെ ട്രെയിലർ പുറത്തു വിട്ടു"
english_title: "#trailer #tiger3 #released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154125/trailer-tiger3-released"
published_at: "2023-10-16T13:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cf5084b512_move_2.jpg"
keywords: []
---

# #trailer | ടൈഗർ 3 യുടെ ട്രെയിലർ പുറത്തു വിട്ടു

> **Lead Summary:** **[ **ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രമാണ് ടൈഗർ 3. യഷ് രാജ് സ്പൈ യൂണിവേഴ്സിൽ പുറത്തെത്തുന്ന ചിത്രം മനീഷ് ശർമയാണ് സംവിധാനം ചെയ്യുന്നത്.

## Article Content

**[ **ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രമാണ് ടൈഗർ 3. യഷ് രാജ് സ്പൈ യൂണിവേഴ്സിൽ പുറത്തെത്തുന്ന ചിത്രം മനീഷ് ശർമയാണ് സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ ദീപാവലി റിലീസായി തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സൽമാൻ ഖാന്റേയും കത്രീന കൈഫിന്റേയും ഫൈറ്റ് രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ട്രെയിലർ.

കൂടാതെ നടൻ ഇമ്രാൻ ഹാഷ്മിയുടെ വില്ലൻ വേഷവും ചർച്ചയായിട്ടുണ്ട്. രേവതിയേയും ട്രെയിലറിൽ കാണാം. അവിനാശ് സിങ് ടൈഗർ റാത്തോർ എന്ന റോ ഏജന്റായാണ് സല്‍മാൻ ഖാൻ എത്തുന്നത് .

ടൈഗർ സിന്ദാ ഹേ, വാർ, പത്താൻ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ടൈഗറിന്റെ മകനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നാണ് സിനിമ തുടങ്ങുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

കത്രീന കൈഫ് നായികയാകുന്ന ടൈഗർ 3യിൽ രേവതി ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അശുതോഷ് റാണ, റിദ്ദി ദോഗ്ര, രൺവീർ ഷൂരേ എന്നിവരാണ് മറ്റുതാരങ്ങൾ.

ഷാറൂഖ് ഖാൻ പത്താനായി ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. നവംബർ 20നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/154125/trailer-tiger3-released)