---
title: "#sreenathbhasi | ശ്രീനാഥ് ഭാസിയുടെ ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങി വാണി വിശ്വനാഥ് "
english_title: "#vani #vishwanath #all #set #make #comeback #sreenath #bhasi's #film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154032/vani-vishwanath-all-set-make-comeback-sreenath-bhasis-film"
published_at: "2023-10-16T08:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652caad171454_moviemax_1.jpg"
keywords: []
---

# #sreenathbhasi | ശ്രീനാഥ് ഭാസിയുടെ ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങി വാണി വിശ്വനാഥ് 

> **Lead Summary:** **[ ശ്രീ**നാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആസാദി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. നവാഗതനായ ജോ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

## Article Content

**[ ശ്രീ**നാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആസാദി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. നവാഗതനായ ജോ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുകയാണ് ശ്രീനാഥ് ഭാസി ചിത്രത്തിലൂടെ എന്നത് ശ്രദ്ധേയമാണ്.

ശ്രീനാഥിന്റെ അൻപതാമത്തെ ചിത്രം കൂടിയാണിത്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്.

കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാ​ഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്.

സുപ്രധാനമായ ഒരു പൊലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ

### Related Links & Sources
- [Original Story Source](https://moviemax.in/news/154032/vani-vishwanath-all-set-make-comeback-sreenath-bhasis-film)