logo

വര്‍ഷങ്ങള്‍ക്കുശേഷം 20-ട്വന്റി മാതൃകയില്‍ സിനിമായൊരുങ്ങുന്നു;തയ്യാറെടുപ്പില്‍ താരസംഘടന അമ്മ

Published at Oct 8, 2020 12:04 PM വര്‍ഷങ്ങള്‍ക്കുശേഷം 20-ട്വന്റി മാതൃകയില്‍ സിനിമായൊരുങ്ങുന്നു;തയ്യാറെടുപ്പില്‍ താരസംഘടന അമ്മ

മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന സിനിമയാണ് ദിലീപിന്‍റെ നിര്‍മാണത്തിലുണ്ടായ 20-ട്വന്റി.മോഹന്‍ലാല്‍,മമ്മൂട്ടി,ജയറാം,സുരേഷ്ഗോപി,ദിലീപ് തുടങ്ങിയ ഒട്ടനവധി താരനിര അണിനിരന്ന ചിത്രം മലയാളസിനിമയില്‍ വമ്പന്‍വിജയമായിരുന്നു. ഉദയകൃഷ്ണ സിബി കെ തോമസിന്റെ തിരകഥയില്‍ ജോഷിയായിരുന്നു സിനിമയുടെ സംവിധാനം.മോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു.


ഇപ്പോഴിതാ 20-ട്വന്റി മാതൃകയില്‍ മറ്റൊരു സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരസംഘടനയായ അമ്മ.അമ്മയുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബുവാണ് നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്.ഈ വര്‍ഷം അമ്മയുടെ നേതൃത്ത്വത്തില്‍ സ്റ്റേജ്ഷോ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു .എന്നാല്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ നടത്താന്‍ സാധ്യമല്ലാത്തതിനാലാണ് സിനിമയെകുറിച്ച് ആലോചിക്കുനത്.


ഇപ്പോള്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ ഒടിടി പ്ലാറ്റ്ഫോമില്‍ വില്‍ക്കാന്‍ കഴിയും അഭിമുഖത്തില്‍ ഇടവേള ബാബു പറഞ്ഞു. ടികെ രാജീവിന്റെ കൈയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രികരിക്കാന്‍ പറ്റിയ കഥയുണ്ടെന്നും അതുകേള്‍ക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വൈകാതെ സിനിമയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dileep's 20-Twenty is a Malayalam movie starring most of the stars of Malayalam cinema

Related Stories
അയ്യപ്പനും കോശിയും സ്റ്റൈലില്‍ വിവാഹാലോചന മുടക്കല്‍ വീഡിയോ വൈറല്‍

Oct 27, 2020 11:29 AM

അയ്യപ്പനും കോശിയും സ്റ്റൈലില്‍ വിവാഹാലോചന മുടക്കല്‍ വീഡിയോ വൈറല്‍

മലയാള സിനിമയില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ചിത്രമാണ് അയ്യപ്പനും കോശിയും. അയ്യപ്പനും കോശിയുമായി വേഷമിട്ട ബിജു മേനോനും...

Read More >>
പൃഥ്വിരാജിനെതിരെ വിമര്‍ശനം ;പ്രതികരണവുമായി സുരേഷ്  ഗോപി

Oct 26, 2020 04:46 PM

പൃഥ്വിരാജിനെതിരെ വിമര്‍ശനം ;പ്രതികരണവുമായി സുരേഷ് ഗോപി

കരിയറിലെ ഏറ്റവും പുതിയ ചിത്രത്തിനെ കുറിച്ച് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു .ഫേസ്ബുക്കിലൂടെ സുരേഷ് ഗോപിയും ചിത്രത്തിന്‍റെ നിര്‍മ്മാതാവ്...

Read More >>
Trending Stories