---
title: "#KaranJohar  |  ഐവിഎഫിനെക്കുറിച്ച് കരൺ ജോഹറിനെ ഉപദേശിച്ച് കജോൾ; സംഭവമിങ്ങനെ"
english_title: "#Kajol #advises #KaranJohar #IVF "
publisher: "moviemax.in"
canonical_url: "https://moviemax.in/news/153883/kajol-advises-karanjohar-ivf"
published_at: "2023-10-15T17:04:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bcf2fd3f95_karan_and_kajol_1.jpg"
keywords: []
---

# #KaranJohar  |  ഐവിഎഫിനെക്കുറിച്ച് കരൺ ജോഹറിനെ ഉപദേശിച്ച് കജോൾ; സംഭവമിങ്ങനെ

> **Lead Summary:** ബോളിവുഡിൽ നിരവധി ഹിറ്റ് കോംബോകളിൽ ഏറ്റവും ജനപ്രീതി നേടിയവരാണ് നടി കജോളും ഫിലിം മേക്കർ കരൺ ജോഹറും. ഇരുവരും ഒന്നിച്ചെത്തിയപ്പോഴെല്ലാം ഹിറ്റുകളാണുണ്ടായത്. കഭി ഖുശി കഭി ​ഗം എന്ന ഐക്കോണിക് സിനിമ ഇതിന് ഉദാഹരണമാണ്. കജോളിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ പലതും ഒരുക്കിയത് കരൺ ജോഹറാണ്. കരിയറിലെ തുടക്കകാലം മുതൽ അടുത്തറിയാവുന്നവരായതിനാൽ ഇരുവരും തമ്മിൽ ആഴത്തിലുള്ള സൗഹൃദമുണ്ട്.

## Article Content

ബോളിവുഡിൽ നിരവധി ഹിറ്റ് കോംബോകളിൽ ഏറ്റവും ജനപ്രീതി നേടിയവരാണ് നടി കജോളും ഫിലിം മേക്കർ കരൺ ജോഹറും. ഇരുവരും ഒന്നിച്ചെത്തിയപ്പോഴെല്ലാം ഹിറ്റുകളാണുണ്ടായത്. കഭി ഖുശി കഭി ​ഗം എന്ന ഐക്കോണിക് സിനിമ ഇതിന് ഉദാഹരണമാണ്. കജോളിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ പലതും ഒരുക്കിയത് കരൺ ജോഹറാണ്. കരിയറിലെ തുടക്കകാലം മുതൽ അടുത്തറിയാവുന്നവരായതിനാൽ ഇരുവരും തമ്മിൽ ആഴത്തിലുള്ള സൗഹൃദമുണ്ട്.

കരണിന്റെയും കജോളിന്റെയും പഴയൊരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അഭിമുഖത്തിൽ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം സംസാരിക്കവെ കരണിന്റെ വിവാഹക്കാര്യവും ചർച്ചയായി. താൻ വിവാഹം കഴിക്കാൻ സാധ്യതയില്ലെന്ന് അന്ന് കരൺ ജോഹർ തുറന്ന് പറഞ്ഞു. എനിക്ക് എന്റെ സ്പേസ് മുഴുവനായും ആവശ്യമാണ്. ഒരുപക്ഷെ പത്ത് വർഷത്തിന് ശേഷം ഇവിടെ ഞാൻ വന്നിരുന്നേക്കാം.

പക്ഷെ എന്റെ കൂടെ ആരും ഉണ്ടാകില്ലെന്ന് കരൺ പറഞ്ഞു. ഇത് കേട്ട കജോൾ ഇപ്പോൾ ഐവിഎഫും, വാടക​ഗർഭധാരണവും ഉണ്ടെന്ന് മറുപടി നൽകി. കരണിന്റെ വാക്കുകൾ കേട്ട് നിർത്താതെ ചിരിക്കുന്ന കജോളിനെയാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. എന്തായിത് കജോൾ എന്ന് കരൺ ചോദിക്കുന്നുണ്ട്. കജോൾ കരണിനെ കളിയാക്കിയതാണെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ. കജോളിന്റെ പ്രതികരണത്തിൽ കരൺ അസ്വസ്ഥനാണെന്ന് വീ‍ഡിയോയിൽ വ്യക്തമാണ്.

അതേസമയം കജോൾ പറഞ്ഞത് പോലെയാണ് കരൺ വർഷങ്ങൾക്കിപ്പുറം തന്റെ കുടുംബമുണ്ടാക്കിയത്. സറൊ​ഗസി വഴിയാണ് കരൺ ഇര‌ട്ടക്കുഞ്ഞുങ്ങളുടെ അച്ഛനായത്. 2017 ലാണ് കരണിന് കുഞ്ഞുങ്ങൾ പിറന്നത്. യാഷ്, റൂഹി എന്നിങ്ങനെയാണ് മക്കളുടെ പേര്. 51 കാരനായ കരൺ ജോഹർ അവിവാഹിതനാണ്. അടുത്തിടെ തന്റെ മക്കളെക്കുറിച്ച് കരൺ ജോഹർ സംസാരിക്കുകയുണ്ടായി.

കുട്ടികളെ താൻ അമിതമായി നിയന്ത്രിച്ചല്ല വളർത്തുന്നതെന്നും കരൺ വ്യക്തമാക്കി. ഞങ്ങളെ സംബന്ധിച്ച് സുഹൃത്തുക്കൾ കുടുംബത്തിന്റെ ഭാ​ഗമാണ്. മക്കളുടെ ഫോട്ടോകൾ പാപ്പരാസികൾ എടുക്കാറുണ്ടെന്നും കരൺ ജോഹർ ചൂണ്ടിക്കാട്ടി. കരണിനൊപ്പം ഇദ്ദേഹത്തിന്റെ അമ്മയും ചേർന്നാണ് മക്കളെ നോക്കുന്നത്. അച്ഛനെന്നതിനപ്പുറം അമ്മയെ പോലെയാണ് താൻ മക്കളെ നോക്കുന്നതെന്ന് നേരത്തെ കരൺ ജോഹർ തുറന്ന് പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/153883/kajol-advises-karanjohar-ivf)