---
title: "#LokeshKanagaraj | 'അയ്യപ്പനും കോശി' തമിഴ് റീമേക്കുമായി ലോകേഷ് കനകരാജ്!"
english_title: "#AyyappanandKosi #Tamil #Remake #LokeshKanagaraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/153881/ayyappanandkosi-tamil-remake-lokeshkanagaraj"
published_at: "2023-10-15T17:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bcda518666_ak1.jpg"
keywords: []
---

# #LokeshKanagaraj | 'അയ്യപ്പനും കോശി' തമിഴ് റീമേക്കുമായി ലോകേഷ് കനകരാജ്!

> **Lead Summary:** ** മ**ലയാളത്തിൽ പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. 2020 ൽ റിലീസ് ചെയ്ത ചിത്രം മറ്റുള്ള ഇന്ത്യൻ ഭാഷകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അയ്യപ്പനും കോശിയും തമിഴിലേക്ക് റീമേക്ക് ചെയ്യാനുളള ആഗ്രഹവുമായി സംവിധായകൻ ലോകേഷ് കനകരാജ് എത്തിയിരിക്കുകയാണ്.

## Article Content

** മ**ലയാളത്തിൽ പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. 2020 ൽ റിലീസ് ചെയ്ത ചിത്രം മറ്റുള്ള ഇന്ത്യൻ ഭാഷകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അയ്യപ്പനും കോശിയും തമിഴിലേക്ക് റീമേക്ക് ചെയ്യാനുളള ആഗ്രഹവുമായി സംവിധായകൻ ലോകേഷ് കനകരാജ് എത്തിയിരിക്കുകയാണ്.

'ഇപ്പോഴും റീമേക്കിന് സാധ്യതയുള്ള ചിത്രമാണ് അയ്യപ്പനും കോശിയും. ഈ അടുത്ത കാലത്ത് തന്നെ ആകർഷിച്ച ചിത്രമാണിത്. കാർത്തിയേയും സൂര്യയേയും വെച്ച് ഈ സിനിമ ചെയ്യാണമെന്നാണ് ആഗ്രഹം. എന്നാൽ മറ്റുള്ള ചിത്രങ്ങളുടെ കമിറ്റ്മെൻസ് കാരണം ഈ ചിത്രം ചെയ്യാനായില്ല' ലോകേഷ് പറഞ്ഞു.

ലിയോയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ, പൃഥ്വിരാജും ബിജു മേനോനും അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് സൂര്യയും കാർത്തിയുമാണ് മനസിലുള്ളതെന്നും ലോകേഷ് പറഞ്ഞു. അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാനുളള ആഗ്രഹത്തെ കുറിച്ച് ഇതിനും മുമ്പും ലോകേഷ് വെളിപ്പെടുത്തിയിരുന്നു. തെലുങ്കില്‍ പവന്‍ കല്ല്യാണും റാണയും പ്രധാന വേഷത്തില്‍ എത്തി ഈ ചിത്രം റീമേക്ക് ചെയ്തിരുന്നു. ഭീമല നായിക്ക് എന്ന് പേര് നൽകിയ ചിത്രം വൻ പരാജയമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/153881/ayyappanandkosi-tamil-remake-lokeshkanagaraj)