(moviemax.in) മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് മറക്കാനാകാത്ത പരമ്പരയാണ് ചന്ദനമഴ. അവസാനിച്ചിട്ട് വർഷങ്ങൾ ഏറെയായെങ്കിലും, പരമ്പരയിലെ താരങ്ങളെയെല്ലാം പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നുണ്ട്.
ചന്ദനമഴയ്ക്കുശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നവരും, പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ ഇന്നും എത്തുന്നവരുമുണ്ട്. നടി മേഘ്‌ന വിൻസെന്റ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചന്ദനമഴ പരമ്പര ഏറെ റേറ്റിംഗുള്ള ദുർലഭം പരമ്പരയിൽ ഒന്നായിരുന്നു.
ശാലു കുര്യന്റെ വർഷ എന്ന കഥാപാത്രവും, രൂപശ്രിയുടെ ഊർമിളയെന്ന അമ്മ കഥാപാത്രവും, ചാരുതയുടെ അഞ്ജലിയെന്ന കഥാപാത്രവുമെല്ലാം പ്രേക്ഷകമനസ്സിൽ ഇപ്പോഴുമുള്ളവയാണ്.
ഇപ്പോളിതാ 'അഞ്ജലിയും, വർഷയും, ഊർമിളയുമെല്ലാം ഒന്നിച്ച് കൂടിയിരിക്കുകയാണ്. കഴിഞ്ഞദിവസമാണ്, 'നമ്മൾ തിരഞ്ഞെടുക്കുന്ന കുടുംബമാണ് സുഹൃത്തുക്കൾ. സിൻസ് 2014' എന്നുപറഞ്ഞുകൊണ്ട് ചാരുത ബൈജു ഇൻസ്റ്റഗ്രാം പോസ്റ്റിട്ടത്.
ചിത്രത്തിൽ രൂപശ്രീയും, ശാലു കുര്യനും ചാരുതയോടൊപ്പമുണ്ടായിരുന്നു. ശേഷമാണ് ലേഡീസ് ഡേ ഔട്ട് എന്നുപറഞ്ഞുകൊണ്ട് ശാലു വീഡിയോ പങ്കുവച്ചത്. വളരെ കാലത്തിനുശേഷം തങ്ങളുടെ പ്രിയതാരങ്ങളെയെല്ലാം ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.
2014 മുതൽ 2017 വരെയായിരുന്നു ചന്ദനമഴ സംപ്രേഷണം ചെയ്തിരുന്നത്. ശേഷം ചാരുതയും, ശാലുവും മിനിസ്‌ക്രീനിൽനിന്നും വിട്ട് നിൽക്കുകയായിരുന്നു. രൂപശ്രീയാകട്ടെ മലയാളം പരമ്പരകൾ വിട്ട്, ഇപ്പോൾ തമിഴിലാണ് കൂടുതലായി ആക്ടീവായിട്ടുള്ളത്.
രാജ്യങ്ങൾ സന്ദർശിച്ച് അത് തന്റെ യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട് ചാരുത. കൂടാതെ വക്കീൽ കൂടിയാണ് ചാരുതയിപ്പോൾ. വളരെ നാളുകൾക്കുശേഷം തങ്ങളുടെ പ്രിയ താരങ്ങളെ കണ്ട സന്തോഷം കമന്റുകളായാണ് ആരാധകർ പങ്കുവയ്ക്കുന്നത്.
ഇത്രനാൾ എവിടെയായിരുന്നു എന്നാണ് ചാരുതയോട് പ്രേക്ഷകർ ചോദിക്കുന്നത്. ഏതായാലും ചിത്രങ്ങളും വീഡിയോയുമെല്ലാം ഇതിനോടകംതന്നെ സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു.
Content Highlight: #stars #chandanamazha #reunited

































