---
title: "#priyankachopra | നിക്കിന്റെ സഹോദരനും ഭാര്യയും വേര്‍പിരിഞ്ഞു; ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് പ്രിയങ്ക"
english_title: "#priyankachopra #sophie #unfollow #instagram #amid #latters #split #joe"
publisher: "moviemax.in"
canonical_url: "https://moviemax.in/news/153712/priyankachopra-sophie-unfollow-instagram-amid-latters-split-joe"
published_at: "2023-10-15T06:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b3d7c15289_priyanka.jpg"
keywords: []
---

# #priyankachopra | നിക്കിന്റെ സഹോദരനും ഭാര്യയും വേര്‍പിരിഞ്ഞു; ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് പ്രിയങ്ക

> **Lead Summary:** **ഗാ**യകനും ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനുമായ ജോ ജൊനാസും ഭാര്യയും നടിയുമായ സോഫി ടേണറും വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് കഴിഞ്ഞ മാസം ഔദ്യോഗികമായി അറിയിച്ചിരുന്നു. നാല് വര്‍ഷത്തെ മനോഹരമായ വിവാഹജീവിതത്തിന് ശേഷം വേര്‍പിരിയുകയാണെന്നും ഈ തീരുമാനം ഒരുമിച്ചെടുത്തതാണെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

## Article Content

**ഗാ**യകനും ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനുമായ ജോ ജൊനാസും ഭാര്യയും നടിയുമായ സോഫി ടേണറും വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് കഴിഞ്ഞ മാസം ഔദ്യോഗികമായി അറിയിച്ചിരുന്നു. നാല് വര്‍ഷത്തെ മനോഹരമായ വിവാഹജീവിതത്തിന് ശേഷം വേര്‍പിരിയുകയാണെന്നും ഈ തീരുമാനം ഒരുമിച്ചെടുത്തതാണെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ നടിയും നിക്ക് ജൊനാസിന്റെ ഭാര്യയുമായ പ്രിയങ്ക ചോപ്രയും സോഫി ടേണറും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം പിന്തുടരുന്നത് അവസാനിച്ചു. എന്നാല്‍ സോഫി പ്രിയങ്കയുടെ അമ്മ മധു ചോപ്രയേയും ജൊനാസ് ബ്രദേഴ്‌സിലെ മൂത്ത സഹോദരന്‍ കെവിന്‍ ജൊനാസിന്റെ ഭാര്യ ഡാനിയേല ജൊനാസിനേയും ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്.

സോഫിയോടൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങളൊന്നും നീക്കം ചെയ്തിട്ടില്ല. നിക്കിനെ വിവാഹം ചെയ്ത ശേഷം തനിക്ക് രണ്ട് സഹോദരിമാരെക്കൂടി ജീവിതത്തില്‍ ലഭിച്ചു എന്നും പ്രിയങ്ക പറഞ്ഞിരുന്നു. സോഫിയേയും ഡാനിയേലയേയുമാണ് പ്രിയങ്ക സഹോദരിമാരെ പോലെ കണ്ടിരുന്നത്.

ജൊനാസ് ബ്രദേഴ്‌സിലെ രണ്ടാമനാണ് ജോ ജൊനാസ്. പ്രിയങ്കയുടെ ഭര്‍ത്താവായ നിക്ക് ജൊനാസാണ് മൂന്നാമന്‍. ഏറ്റവും ഇളയ സഹോദരന്റെ പേര് ഫ്രാങ്കി ജൊനാസ് എന്നാണ്. ജൊനാസ് ബ്രദേഴ്‌സ് എന്ന മ്യൂസിക് ബാന്‍ഡില്‍ ആദ്യ മൂന്ന് സഹോരങ്ങളുമാണുള്ളത്. ഫ്രാങ്കി മ്യൂസിക് ബാന്‍ഡിന്റെ ഭാഗമല്ല.

പ്രിയങ്കയും നിക്കും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ജോ ജൊനാസിന്റേയും സോഫിയുടേയും വിവാഹം. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2019-ല്‍ ലാസ് വെഗാസിലായിരുന്നു വിവാഹച്ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഒരു വര്‍ഷത്തിന് ശേഷം ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. 2022-ല്‍ സോഫി രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കി. എന്നാല്‍ കുഞ്ഞിന്റെ പേരുവിവരങ്ങളോ മുഖമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രണ്ടാഴ്ച്ച മുമ്പാണ് ഇരുവരും തങ്ങളുടെ ആഡംബര ഭവനം വിറ്റത്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനായ ഫസീല്‍ ഖാനാണ് 15 മില്ല്യണ്‍ ഡോളര്‍ നല്‍കി വീട് സ്വന്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/153712/priyankachopra-sophie-unfollow-instagram-amid-latters-split-joe)