---
title: "ഗര്‍ഭിണി ആയതും അറിഞ്ഞില്ല, പ്രസവിച്ചതും അറിഞ്ഞില്ല; ശ്രിയ ശരണ്‍"
english_title: "Now the actor is talking about how he lost weight."
publisher: "moviemax.in"
canonical_url: "https://moviemax.in/news/15368/now-the-actor-is-talking-about-how-he-lost-weight"
published_at: "2021-12-10T09:10:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2cc9b196f8_.jpg"
keywords: []
---

# ഗര്‍ഭിണി ആയതും അറിഞ്ഞില്ല, പ്രസവിച്ചതും അറിഞ്ഞില്ല; ശ്രിയ ശരണ്‍

> **Lead Summary:** പൊതുവെ സിനിമാ താരങ്ങളുടെ ഗര്‍ഭ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ലൈവ് ആയിരിയ്ക്കും. ഇല്ലാത്ത ഗര്‍ഭം ഉണ്ടെന്ന് പറയുന്ന തരത്തിലുള്ള ഗോസിപ്പുകളില്‍ തുടങ്ങി, യഥാര്‍ത്ഥത്തില്‍ ഗര്‍ഭമായാല്‍ പ്രസവിക്കുന്നത് വരെയും എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ മടിയില്ലാത്ത താരങ്ങളുണുണ്ട്.

## Article Content

പൊതുവെ സിനിമാ താരങ്ങളുടെ ഗര്‍ഭ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ലൈവ് ആയിരിയ്ക്കും. ഇല്ലാത്ത ഗര്‍ഭം ഉണ്ടെന്ന് പറയുന്ന തരത്തിലുള്ള ഗോസിപ്പുകളില്‍ തുടങ്ങി, യഥാര്‍ത്ഥത്തില്‍ ഗര്‍ഭമായാല്‍ പ്രസവിക്കുന്നത് വരെയും എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ മടിയില്ലാത്ത താരങ്ങളുണുണ്ട്.

അതിന് ശേഷം ഒരു വെയ്റ്റ് ലോസ് ജേര്‍ണി എന്ന് പറഞ്ഞ് മറ്റൊരു വീഡിയോയും പങ്കുവയ്ക്കും. എന്നാല്‍ തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍ ഗര്‍ഭിണിയായതും പ്രസവിച്ചതും ഒന്നും ആരും അറിഞ്ഞില്ല. മകളുടെ ആദ്യത്തെ ജന്മദിനത്തിലാണ് വാര്‍ത്ത നടി പുറത്ത് വിട്ടത്. ഇപ്പോഴിതാ താന്‍ എങ്ങിനെയാണ് തടി കുറച്ചത് എന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് താരം.

പൊതുവെ സിനിമാ താരങ്ങളുടെ ഗര്‍ഭ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ലൈവ് ആയിരിയ്ക്കും. ഇല്ലാത്ത ഗര്‍ഭം ഉണ്ടെന്ന് പറയുന്ന തരത്തിലുള്ള ഗോസിപ്പുകളില്‍ തുടങ്ങി, യഥാര്‍ത്ഥത്തില്‍ ഗര്‍ഭമായാല്‍ പ്രസവിക്കുന്നത് വരെയും എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ മടിയില്ലാത്ത താരങ്ങളുണുണ്ട്. അതിന് ശേഷം ഒരു വെയ്റ്റ് ലോസ് ജേര്‍ണി എന്ന് പറഞ്ഞ് മറ്റൊരു വീഡിയോയും പങ്കുവയ്ക്കും.

എന്നാല്‍ തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍ ഗര്‍ഭിണിയായതും പ്രസവിച്ചതും ഒന്നും ആരും അറിഞ്ഞില്ല. മകളുടെ ആദ്യത്തെ ജന്മദിനത്തിലാണ് വാര്‍ത്ത നടി പുറത്ത് വിട്ടത്. ഇപ്പോഴിതാ താന്‍ എങ്ങിനെയാണ് തടി കുറച്ചത് എന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് താരം.

''പ്രിയപ്പെട്ടവരെ, 2020 ലെ ക്വാറന്റീന്‍ നാളുകള്‍ ഞങ്ങളെ സംബന്ധിച്ച് മനോഹരമായിരുന്നു. ലോകം മുഴുവന്‍ പ്രക്ഷുബ്ധമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുമ്പോള്‍, ഞങ്ങളുടെ ലോകവും ഒരുപാട് മാറി. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു മാലാഖ വന്നു.

ദൈവത്തിന് നന്ദി'' എന്ന് പറഞ്ഞ് ശ്രിയ ശരണ്‍ സോഷ്യല്‍ മീഡയിയില്‍ എത്തുമ്പോഴേക്കും കുഞ്ഞിന് ഒരു വയസ്സ് ആയിരുന്നു.

ലൈം ലൈറ്റില്‍ നിന്നും അകന്നുള്ള ജീവിതം ഞാന്‍ ശരിയ്ക്കും ആസ്വദിയ്ക്കുകയായിരുന്നു. എന്റെ ശരീരത്തിന് സംഭവിയ്ക്കുന്ന പ്രക്രിയകള്‍ നേരില്‍ കാണുന്നത് രസകരമായിരുന്നു. എവിടെയും നടക്കാനും പോകാനും സാധിച്ച സ്വാതന്ത്രം ഞാന്‍ ശരിയ്ക്കും ആസ്വദിച്ചു. അതുകൊണ്ടാണ് ഗര്‍ഭിണിയായി കാര്യം പരസ്യപ്പെടുത്താതിരുന്നത്- ശ്രിയ ശരണ്‍ പറഞ്ഞു

പ്രസവത്തിന് ശേഷം ശ്രിയ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പങ്കുവച്ചപ്പോഴും മാറ്റങ്ങളൊന്നും ഉണ്ടായില്ല. എങ്ങനെയാണ് തടി കുറച്ചത് എന്ന് ചോദിച്ചപ്പോള്‍ യോഗയും കഥക്കും പ്രാക്ടീസ് ചെയ്തു എന്നായിരുന്നു നടിയുടെ മറുപടി. പ്രസവശേഷം എല്ലാ സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ് അമിത ഭാരം.

എനിക്ക് അങ്ങനെ ഒരു പ്രശ്‌നമേ ഉണ്ടായിരുന്നില്ല. ഗര്‍ഭിണിയായ സമയത്തും ഞാന്‍ യോഗ ചെയ്യുമായിരുന്നു. പ്രസവ ശേഷവും അത് തുടര്‍ന്നു. ഡാന്‍സ് ചെയ്യാന്‍ എനിക്ക് വളരെ അധികം ഇഷ്ടമാണ്. കഥക് നൃത്തത്തിനാണ് പ്രസവ ശേഷം ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്- ശ്രിയ ശരണ്‍ പറഞ്ഞു.

തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളില്‍ സജീവമായ ശ്രിയ ശരണ്‍ പോക്കിരി രാജ അടക്കം രണ്ട് സിനിമകളിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2018 ല്‍ അന്ധേരി കൊച്ചൗവുമായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ സെലക്ടീവാണ് നടി.

വന്‍ പ്രതീക്ഷയോടെ എത്തുന്ന എസ് എസ് രാജമൗലിയുടെ ആര്‍ ആര്‍ ആര്‍ എന്ന സിനിമയുടെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ നടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/15368/now-the-actor-is-talking-about-how-he-lost-weight)