---
title: "#viral | 10 ലക്ഷം ചെലവഴിച്ച് സ്വയം വിവാഹം ചെയ്ത് യുവതി; കാരണമെന്തെന്ന് അറിയമോ? "
english_title: "#uk #woman #marries #herself #failed #find #right #person"
publisher: "moviemax.in"
canonical_url: "https://moviemax.in/news/153642/uk-woman-marries-herself-failed-find-right-person"
published_at: "2023-10-14T18:59:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a97f905a59_viral.jpg"
keywords: []
---

# #viral | 10 ലക്ഷം ചെലവഴിച്ച് സ്വയം വിവാഹം ചെയ്ത് യുവതി; കാരണമെന്തെന്ന് അറിയമോ? 

> **Lead Summary:** **വി**വാഹവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ധാരാളം വാര്‍ത്തകള്‍ ദിവസവുമെന്ന പോലെ സോഷ്യല്‍ മീഡിയയിലൂടെയോ മാധ്യമങ്ങളിലൂടെയോ എല്ലാം നമ്മെ തേടിയെത്താറുണ്ട്. നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത ആചാരങ്ങള്‍, അല്ലെങ്കില്‍ വധൂവരന്മാരുടെ വ്യത്യസ്തമായ ആഘോഷങ്ങള്‍, വേഷം, സംസ്കാരം എന്നിങ്ങനെ വിവാഹവുമായി ബന്ധപ്പെട്ട പല രസകരമായതും പുതുമയുള്ളതുമായ വിവരങ്ങള്‍ നമ്മെ ആകര്‍ഷിക്കാറുണ്ട്.

## Article Content

**വി**വാഹവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ധാരാളം വാര്‍ത്തകള്‍ ദിവസവുമെന്ന പോലെ സോഷ്യല്‍ മീഡിയയിലൂടെയോ മാധ്യമങ്ങളിലൂടെയോ എല്ലാം നമ്മെ തേടിയെത്താറുണ്ട്. നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത ആചാരങ്ങള്‍, അല്ലെങ്കില്‍ വധൂവരന്മാരുടെ വ്യത്യസ്തമായ ആഘോഷങ്ങള്‍, വേഷം, സംസ്കാരം എന്നിങ്ങനെ വിവാഹവുമായി ബന്ധപ്പെട്ട പല രസകരമായതും പുതുമയുള്ളതുമായ വിവരങ്ങള്‍ നമ്മെ ആകര്‍ഷിക്കാറുണ്ട്.

ഇപ്പോഴിതാ ഇത്തരത്തില്‍ വ്യത്യസ്തമായൊരു വിവാഹം വാര്‍ത്തകളില്‍ വലിയ രീതിയില്‍ ഇടം നേടിയിരിക്കുകയാണ്. ആഗ്രഹിച്ചത് പോലൊരാളെ കിട്ടിയില്ല എന്ന കാരണത്താല്‍ സ്വയം വിവാഹം ചെയ്തിരിക്കുകയാണ് ഒരു യുവതി. ഈ സംഭവമാണ് ഏറെ വാര്‍ത്താശ്രദ്ധ കിട്ടി വൈറലായിക്കൊണ്ടിരിക്കുന്നത്.

യുകെയില്‍ നിന്നുള്ള സാറാ വില്‍കിൻസണ്‍ എന്ന നാല്‍പത്തിരണ്ടുകാരിയാണ് ഏറെ വ്യത്യസ്തമായ കാഴ്ചപ്പാട് സധൈര്യം ജീവിതത്തിലേക്ക് പകര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവാഹത്തിന് വേണ്ടി സാറ ശമ്പളത്തില്‍ നിന്ന് കുറച്ച് പണം മാറ്റിവയ്ക്കുന്നുണ്ടായിരുന്നുവത്രേ. അതേസമയം ജീവിതപങ്കാളിയാക്കാൻ അനുയോജ്യമായൊരു വ്യക്തിയെ കണ്ടെത്താൻ സാറയ്ക്ക് കഴിഞ്ഞതുമില്ല.

എന്നാല്‍പ്പിന്നെ വിവാഹം വൈകിക്കേണ്ട എന്ന് സാറ തീരുമാനിക്കുകയായിരുന്നു. സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയുമെല്ലാം ക്ഷണിച്ച്, ശരിക്കും നല്ലൊരു വിവാഹ പാര്‍ട്ടി തന്നെ സാറ നടത്തി. തനിക്കുള്ള വിവാഹമോതിരവും സാറ തന്നെയാണ് വാങ്ങിയത്. 'ഒരു ഒഫീഷ്യല്‍ വിവാഹം എന്ന് പറയാൻ പറ്റില്ല.

എന്നാലും എന്നെ സംബന്ധിച്ച് എന്‍റെ വിവാഹം തന്നെയായിരുന്നു അത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഞാൻ പറയുന്നത് എന്താണെന്ന് നിങ്ങള്‍ മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്‍റെ കൂടെ ഒരു പങ്കാളി ഇല്ല, അത് ശരി തന്നെ. പക്ഷേ ഞാനെന്തിനാണ് എന്‍റെ വിവാഹം മിസ് ചെയ്യുന്നത്. അതിന് വേണ്ടി ഞാൻ പണം സ്വരുക്കൂട്ടിയിരുന്നു. അതൊക്കെ മറ്റെന്തിനെങ്കിലും വേണ്ടി ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...'- സാറ പറയുന്നു.

പത്ത് ലക്ഷം (ഇന്ത്യൻ രൂപ) ആണ് ആകെ സാറ വിവാഹത്തിനായി ചിലവിട്ടിരിക്കുന്നത്. സാറ അല്‍പം വ്യത്യസ്തയായ യുവതിയാണെന്നാണ് ഇവരുടെ സുഹൃത്തുക്കളും പറയുന്നത്. അതിനാല്‍ തന്നെ ഇങ്ങനെയൊരു പരിപാടി സാറ ചെയ്തതില്‍ തങ്ങള്‍ക്ക് അമ്പരപ്പോ വിയോജിപ്പോ അല്ല മറിച്ച് സന്തോഷമാണെന്നും തങ്ങളെല്ലാം ഏറെ ആഘോഷിച്ചുവെന്നുമാണ് സുഹൃത്തുക്കള്‍ അറിയിക്കുന്നത്. എന്തായാലും വ്യത്യസ്തമായ വിവാഹം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു എന്ന് നിസംശയം പറയാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/153642/uk-woman-marries-herself-failed-find-right-person)