---
title: "#kareenakapoorkhan | ആ സംഭവത്തിനു ശേഷം ആമിർ ഖാൻ തന്നോട് മാപ്പു പറഞ്ഞു-കരീന കപൂർ"
english_title: "#after #incident #aamirkhan #apologized #kareenakapoor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/153618/after-incident-aamirkhan-apologized-kareenakapoor"
published_at: "2023-10-14T17:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a872eba390_movie_5.jpg"
keywords: []
---

# #kareenakapoorkhan | ആ സംഭവത്തിനു ശേഷം ആമിർ ഖാൻ തന്നോട് മാപ്പു പറഞ്ഞു-കരീന കപൂർ

> **Lead Summary:** **[** ലാൽ സിങ് ഛദ്ദയുടെ പരാജയത്തിന് ശേഷം ആമിർ ഖാൻ തന്നോട് മാപ്പു പറഞ്ഞുവെന്ന് നടി കരീന കപൂർ ഖാൻ. മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യം പറഞ്ഞത്.

## Article Content

**[** ലാൽ സിങ് ഛദ്ദയുടെ പരാജയത്തിന് ശേഷം ആമിർ ഖാൻ തന്നോട് മാപ്പു പറഞ്ഞുവെന്ന് നടി കരീന കപൂർ ഖാൻ. മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യം പറഞ്ഞത്.

സിനിമയുടെ പരാജയം ആമിറിനെ വല്ലാതെ തളർത്തിയതായും അവർ കൂട്ടിച്ചേർത്തു.നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ പരിപാടിയിൽ വെച്ച് ആമിറിനെ കണ്ടിരുന്നു.

അദ്ദേഹത്തെ ലാൽ സിങ് ഛദ്ദയുടെ പരാജയം തളർത്തിയിരുന്നു. എന്നോട് മാപ്പു പറയുകയും ചെയ്തു. പിന്നീട് ഞാൻ ആമിറിന് വാട്സ് ആപ്പിൽ ഒരു സന്ദേശം അയച്ചു. നമ്മൾ പരാജയപ്പെട്ടിട്ടില്ല.

ഒരിക്കലും തോറ്റതായി തോന്നരുത്. നമ്മൾ മനോഹരമായ ഒരു സിനിമ നിർമിച്ചു. ബോക്‌സ് ഓഫീസ് ജയപരാജയങ്ങളെ ആശ്രയിച്ചല്ല നമ്മുടെ സൗഹൃദവും സ്നേഹവുമെന്ന് ആമിറിനോട് പറഞ്ഞു.

ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്കായിരുന്നു ലാല്‍ സിങ് ഛദ്ദ. 2022 ആഗസ്റ്റ് 11 ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ല.

കൂടാതെ നടനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ലാല്‍ സിങ് ഛദ്ദക്ക് ശേഷം അഭിനയത്തിൽ നിന്ന് മാറിനിൽക്കുകയാണ് ആമിർ.

എന്നാൽ, ഇപ്പോൾ ഇടവേള അവസാനിപ്പിച്ച് ബോളിവുഡിലേക്ക് മടങ്ങിയെത്താൻ തയാറെടുക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/153618/after-incident-aamirkhan-apologized-kareenakapoor)