---
title: "ഷൂട്ടിങ്ങ് പൂർത്തിയായി; സന്തോഷത്തോടെ ചുവടുവച്ച് മീര ജാസ്മിൻ"
english_title: "Meera Jasmine's video is currently gaining attention on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/15360/meera-jasmines-video-is-currently-gaining-attention-on-social-media"
published_at: "2021-12-10T08:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2bdfab25bd_.jpg"
keywords: []
---

# ഷൂട്ടിങ്ങ് പൂർത്തിയായി; സന്തോഷത്തോടെ ചുവടുവച്ച് മീര ജാസ്മിൻ

> **Lead Summary:** ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് മീര ജാസ്മിൻ. ഇതുവരെ പേര് ഇട്ടിട്ടില്ലാത്ത ചിത്രത്തിൽ ജയറാം ആണ് നായകൻ. ചിത്രത്തിന്റെ ഷൂട്ടിങ്ങ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

## Article Content

ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് മീര ജാസ്മിൻ. ഇതുവരെ പേര് ഇട്ടിട്ടില്ലാത്ത ചിത്രത്തിൽ ജയറാം ആണ് നായകൻ. ചിത്രത്തിന്റെ ഷൂട്ടിങ്ങ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഷൂട്ടിങ്ങ് പൂർത്തിയായ സന്തോഷത്തിൽ ചുവടുവെയ്ക്കുന്ന മീര ജാസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. കാരവാനിൽ തന്റെ അസിസ്റ്റൻസിനൊപ്പം ചുവടുവെയ്ക്കുന്ന മീരയെ ആണ് വീഡിയോയിൽ കാണാനാവുക.

ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽനിന്നും മീരയ്ക്ക് ഒപ്പമുള്ള വീഡിയോ അടുത്തിടെ ജയറാമും ഷെയർ ചെയ്തിരുന്നു.**

സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികൾക്ക് കിട്ടിയ പ്രിയ നായികയാണ് മീര ജാസ്മിൻ. മലയാളി പ്രേക്ഷകർക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ​ നൽകിയ താരം കൂടിയാണ് മീര.

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയപുരസ്കാരവുമെല്ലാം സ്വന്തമാക്കിയ മീര, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

[https://www.instagram.com/reel/CXQTF0XprlX/**](https://www.instagram.com/reel/CXQTF0XprlX/)

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മീര എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകരും.

വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങി നിരവധി സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച നായിക കൂടിയാണ് മീര ജാസ്മിൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/15360/meera-jasmines-video-is-currently-gaining-attention-on-social-media)