---
title: "#shrutiramachandran | ഭർത്താവിൽ നിന്നും പഠിച്ച ഏറ്റവും നല്ല കാര്യം; തുറന്നു പറച്ചിലുമായി ശ്രുതി രാമചന്ദ്രൻ"
english_title: "#best #thing #I #learned #from #my #husband #shruti #samachandran #spoke #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/153590/best-thing-i-learned-from-my-husband-shruti-samachandran-spoke-openly"
published_at: "2023-10-14T16:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a6fc124044_movie2.jpg"
keywords: []
---

# #shrutiramachandran | ഭർത്താവിൽ നിന്നും പഠിച്ച ഏറ്റവും നല്ല കാര്യം; തുറന്നു പറച്ചിലുമായി ശ്രുതി രാമചന്ദ്രൻ

> **Lead Summary:** **[** മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയയാണ് ശ്രുതി രാമചന്ദ്രൻ. വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാള സിനിമയിൽ ഒരിടം കണ്ടെത്താൻ കഴിഞ്ഞ നടിയാണ് ശ്രുതി.

## Article Content

**[** മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയയാണ് ശ്രുതി രാമചന്ദ്രൻ. വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാള സിനിമയിൽ ഒരിടം കണ്ടെത്താൻ കഴിഞ്ഞ നടിയാണ് ശ്രുതി.

2014 ൽ ദുൽഖർ സൽമാൻ നായകനായ ഞാൻ എന്ന സിനിമയിലൂടെയാണ് ശ്രുതി സിനിമയിലെത്തുന്നത്. എന്നാൽ പ്രേതം എന്ന സിനിമയ്ക്ക് ശേഷമാണ് കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തുന്നത്.

മലയാളത്തിന് പുറമെ തെലുങ്കിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലെത്തിയതാണ് ശ്രുതി. നടി എന്നതിലുപരി ഒരു തിരക്കഥാകൃത്ത് കൂടിയാണ് താരം.

ഭർത്താവ് ഫ്രാൻസിസിനൊപ്പം ചേർന്ന് പുത്തൻ പുതു കാലൈ എന്ന ആന്തോളജി സിനിമയിൽ ഇളമൈ ഇദോ ഇദോ എന്ന കഥ എഴുതിയിരുന്നു.

ഇപ്പോൾ അഭിനയവും എഴുത്തുമൊക്കെയായി മുന്നോട്ട് പോവുകയാണ് ശ്രുതി. സിനിമയൊക്കെ അന്ന് മറ്റൊരു ലോകമായാണ് കണ്ടിരുന്നത്.

എന്റെ ലോകവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എന്റെ അപ്പുപ്പൻ സിനിമയിൽ ആയിരുന്നു എന്നാൽ അപ്പുപ്പൻ സിനിമയിൽ നിന്നൊക്കെ മാറിയ സമയത്താണ് ഞാൻ വരുന്നത്.

അതുകൊണ്ട് അപ്പൂപ്പന്റെ കുറച്ച് സിനിമ കഥകൾ അറിയാമെന്ന് അല്ലാതെ ഒട്ടും പരിചയമില്ലാത്ത ഇടമായിരുന്നു സിനിമ', 2014ൽ എന്റെ ഒരു ഡാൻസ് കണ്ടിട്ടാണ് രഞ്ജിത്തേട്ടൻ ഞാൻ എന്ന സിനിമയിലേക്ക് വിളിക്കുന്നത്.

എന്നാൽ സിനിമ അന്നൊന്നും എനിക്ക് താല്പര്യമില്ലായിരുന്നു. അതിനു ശേഷം ഞാൻ മാസ്റ്റേഴ്സിന് പോയി. പിന്നീട് ഒരു കോളേജിൽ പഠിപ്പിക്കുന്നതിനിടെയാണ് ജയേട്ടൻ പ്രേതത്തിലേക്ക് വിളിക്കുന്നത്', ശ്രുതി പറഞ്ഞു.

അതേസമയം നീരജ എന്ന സിനിമയിലാണ് ശ്രുതി അവസാനം അഭിനയിച്ചത്. ഇന്ദ്രജിത് നായകനാകുന്ന മാരിവില്ലിൻ ഗോപുരങ്ങളാണ് ശ്രുതിയുടേതായി അണിയറയിലുള്ള പുതിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/153590/best-thing-i-learned-from-my-husband-shruti-samachandran-spoke-openly)