---
title: "#vincyaloshious | ആർഭാടത്തോടെയുള്ള ജീവിതം വേണമെന്ന് തന്നെയായിരുന്നു ആഗ്രഹം; വിവാഹജീവിതത്തെ പറ്റി മനസ്സ് തുറന്ന് വിൻസി അലോഷ്യസ്"
english_title: "#iwanted #lavish #life #vincy #aloysius #opened #mind #about #married #life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/153588/iwanted-lavish-life-vincy-aloysius-opened-mind-about-married-life"
published_at: "2023-10-14T15:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a68df56a67_movie_1.jpg"
keywords: []
---

# #vincyaloshious | ആർഭാടത്തോടെയുള്ള ജീവിതം വേണമെന്ന് തന്നെയായിരുന്നു ആഗ്രഹം; വിവാഹജീവിതത്തെ പറ്റി മനസ്സ് തുറന്ന് വിൻസി അലോഷ്യസ്

> **Lead Summary:** **[** മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് നടി വിൻസി അലോഷ്യസ്. നായികാ നായകൻ റിയാലിറ്റി ഷോയിലൂടെയാണ് വിൻസി സിനിമയിലേക്ക് എത്തുന്നത്.

## Article Content

**[** മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് നടി വിൻസി അലോഷ്യസ്. നായികാ നായകൻ റിയാലിറ്റി ഷോയിലൂടെയാണ് വിൻസി സിനിമയിലേക്ക് എത്തുന്നത്.

ഷോയിലെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്ന വിൻസിക്ക് ഇന്ന് കൈനിറയെ അവസരങ്ങളാണ്. ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം ഉറപ്പിക്കുകയാണ് വിന്‍സി.

പോയ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം സ്വന്തമാക്കി തിളങ്ങി നിൽക്കുകയാണ് താരം. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിന്‍സിയെ തേടി പുരസ്‌കാരമെത്തിയത്.

വിൻസിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു രേഖ. അങ്ങനെ കരിയറിൽ ഒരുപടി കൂടി മുന്നോട്ട് പോയിരിക്കുകയാണ് താരം.

അതിനിടെ ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് വിൻസി.അപ്പന്റെയും അമ്മയുടെയും ഏകദേശം എല്ലാ ആഗ്രഹങ്ങളും ഞാൻ നടത്തിയിട്ടുണ്ട്.

പിന്നെ അവർ പറയുന്നത് കല്യാണമാണ്. സിനിമയ്ക്ക് കോമ്പ്രമൈസ് ചെയ്യുന്നത് പോലെ അത് എനിക്ക് കോമ്പ്രമൈസ് ചെയ്യാൻ സാധിക്കില്ല.

അങ്ങനെ തീരുമാനിച്ചിട്ടില്ല. വിവാഹത്തെ കുറിച്ചൊന്നും ഞാൻ ചിന്തിക്കാറില്ല. ഒരു വിവാഹജീവിതം ഉണ്ടാകുമോ എന്നാണ് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുന്നത്.

എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു കാര്യം പ്രതീക്ഷിക്കരുതെന്ന് ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://moviemax.in/news/153588/iwanted-lavish-life-vincy-aloysius-opened-mind-about-married-life)