---
title: "#AntonyVarghese | വീണ്ടും അടിക്കാനൊരുങ്ങി പെപ്പെ? യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമയെന്ന് റിപ്പോർട്ട് "
english_title: "#Pepe #ready #Reportedly #film #based #trueevents"
publisher: "moviemax.in"
canonical_url: "https://moviemax.in/news/153512/pepe-ready-reportedly-film-based-trueevents"
published_at: "2023-10-14T12:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a3999e378b_peppe.jpg"
keywords: []
---

# #AntonyVarghese | വീണ്ടും അടിക്കാനൊരുങ്ങി പെപ്പെ? യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമയെന്ന് റിപ്പോർട്ട് 

> **Lead Summary:** **[ മ**ലയാളികളുടെ പ്രിയങ്കരനായ യുവനടനാണ് ആന്റണി വർഗീസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച ആന്റണി വർഗീസ് ആ ഒരു സിനിമകൊണ്ടുതന്നെ വലിയ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

## Article Content

**[ മ**ലയാളികളുടെ പ്രിയങ്കരനായ യുവനടനാണ് ആന്റണി വർഗീസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച ആന്റണി വർഗീസ് ആ ഒരു സിനിമകൊണ്ടുതന്നെ വലിയ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

പിന്നീട് വന്ന സിനിമകളെല്ലാം തന്നെ തീയേറ്ററുകളിൽ വലിയ വിജയം തന്നെ കൈവരിച്ചിരുന്നു. കൂടുതലും ആക്ഷൻ പടങ്ങളാണ് പെപ്പെ ചെയ്യാറുള്ളത്. ഇപ്പോഴിതാ പുതിയൊരു ആക്ഷൻ പടമൊരുക്കാൻ ഒരുങ്ങുകയാണ് ആന്റണി വർഗീസ്.

നവാഗതനായ ഗോവിന്ദ് വിഷ്ണു ആണ് സംവിധാനം. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാകും സിനിമ. ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാകും സിനിമ ഒരുങ്ങുക എന്നാണ് വിവരം. ഗോവിന്ദും ദീപു രാജീവനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബന്റെ' നിർമ്മാതാക്കളായ ജോൺ മേരി ക്രിയേറ്റീവും സെഞ്ചുറി ഫിലിംസും മാക്സ് ലാബും ചേർന്നാണ് ആന്റണി വർഗീസ് ചിത്രത്തിനും പണം മുടക്കുക.

കടലിന്റെ പശ്ചാത്തലത്തിലാകും ഈ ചിത്രത്തിന്റെ കഥ എന്നാണ് സൂചന. ആർ ഡി എക്സ് ആണ് പെപ്പെയുടേതായി അവസാനമിറങ്ങിയ സിനിമ. തീയേറ്ററുകളിൽ വലിയ ഓളമുണ്ടാക്കിയ ആക്ഷൻ പടമായിരുന്നു ആർ ഡി എക്സ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/153512/pepe-ready-reportedly-film-based-trueevents)