---
title: "#meeranandhan | ദുബായി ഫാമിലിക്കൊപ്പം എന്‍ഗേജ്‌മെന്റ് പാര്‍ട്ടിയുമായി മീരാ നന്ദനും ശ്രീജുവും "
english_title: "#MeeraNandan #Sreeju #engagement #party #Dubai #family"
publisher: "moviemax.in"
canonical_url: "https://moviemax.in/news/153397/meeranandan-sreeju-engagement-party-dubai-family"
published_at: "2023-10-13T22:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652972df90001_meeera1.jpg"
keywords: []
---

# #meeranandhan | ദുബായി ഫാമിലിക്കൊപ്പം എന്‍ഗേജ്‌മെന്റ് പാര്‍ട്ടിയുമായി മീരാ നന്ദനും ശ്രീജുവും 

> **Lead Summary:** ** ദി**ലീപ് ചിത്രം മുല്ലയിലൂടെ സിനിമാലോകത്തെത്തിയ മലയാളത്തിന്റെ പ്രിയതാരമാണ് നടി മീരാ നന്ദന്‍. മലയാളം പോലെത്തന്നെ താരം തമിഴകത്തും തെലുങ്കിലും കന്നഡയിലും ശ്രദ്ധേയയായി. 2008 ലാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ താരം അഭിനയത്തിന് ഇടവേള നല്‍കി ദുബായില്‍ റേഡിയോ ജോക്കിയായിരിക്കുകയാണ്.

## Article Content

** ദി**ലീപ് ചിത്രം മുല്ലയിലൂടെ സിനിമാലോകത്തെത്തിയ മലയാളത്തിന്റെ പ്രിയതാരമാണ് നടി മീരാ നന്ദന്‍. മലയാളം പോലെത്തന്നെ താരം തമിഴകത്തും തെലുങ്കിലും കന്നഡയിലും ശ്രദ്ധേയയായി. 2008 ലാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ താരം അഭിനയത്തിന് ഇടവേള നല്‍കി ദുബായില്‍ റേഡിയോ ജോക്കിയായിരിക്കുകയാണ്.

സമൂഹമാധ്യത്തില്‍ സജീവമായ താരം അടുത്തിടെ വിവാഹിതയാകാന്‍ പോകുന്ന സന്തോഷം പങ്കുവച്ചിരുന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു വിവാഹനിശ്ചയം. ഇപ്പോഴിതാ ദുബായില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കിയത് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

മീര തന്നെയാണ് ആഘോഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നാട്ടില്‍ വെച്ച് നടത്തിയ വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. നടിമാരായ കാവ്യാ മാധവന്‍, ആന്‍ അഗസ്റ്റിന്‍, ശ്രിന്ദ എന്നിവര്‍ പങ്കെടുത്തിരുന്നു.

ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് മീരയുടെ വരന്‍. ലണ്ടനിലാണ് ശ്രീജു ജനിച്ചു വളര്‍ന്നത്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടതും അടുത്തതും. കുടുംബവുമായി സംസാരിച്ച ശേഷമാണ് ശ്രീജു മീരയെ ദുബായില്‍ എത്തി കണ്ടത്. നടിയായിരുന്നെന്നൊന്നും ശ്രീജുവിന് അറിയില്ലായിരുന്നെന്ന് മീര തന്നെ പറഞ്ഞിരുന്നു. വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് മീര പറഞ്ഞിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/153397/meeranandan-sreeju-engagement-party-dubai-family)