#Mathew | ലിയോയുടെ ട്രെയിലർ റിലീസ് ചെയ്ത ശേഷം വിജയ് വിളിച്ചിരുന്നോ? ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടിയുമായി മാത്യു

#Mathew | ലിയോയുടെ ട്രെയിലർ റിലീസ് ചെയ്ത ശേഷം വിജയ് വിളിച്ചിരുന്നോ? ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടിയുമായി മാത്യു
2023-10-13T18:03:00 | By MITHRA K P

(moviemax.in)ലയാള സിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയനാണ് മാത്യു തോമസ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ മാത്യുവിന്റേതായി ഒട്ടനവധി സിനിമകളാണ് പിന്നീട് പുറത്തിറങ്ങിയത്. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത മാത്യുവിന്റേതായി റിലീസിന് ഒരുങ്ങുന്നത് തമിഴ് ചിത്രം ലിയോ ആണ്.

വിജയിയെ നായകനാക്കി ലോകോഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 19ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ലിയോയിലെ തന്റെ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് മാത്യു നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. ലിറ്റിൽ റാവുത്തർ എന്ന ചിത്രം കാണാൻ എത്തിയതായിരുന്നു മാത്യു.

ഇതിനിടയിൽ ലിയോയെ കുറിച്ചുള്ള ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ രം​ഗത്തെത്തി. ട്രെയിലർ റിലീസ് ചെയ്ത ശേഷം വിജയ് വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് 'നിങ്ങൾ പോയി ലിറ്റിൽ റാവുത്തർ കാണൂ. നല്ല പടം ആണത്', എന്നായിരുന്നു മാത്യുവിന്റെ മറുപടി.

കേരളത്തിൽ ആയിരിക്കുമോ ലിയോ കാണുക എന്ന ചോദ്യത്തിന് മറുപടി പറയാതെ മാത്യു കാറിൽ കയറുകയായിരുന്നു. ലിയോ ട്രെയിലർ വന്നതിന് പിന്നാലെ മാത്യു വിജയിയുടെ മകനായിട്ടാണ് എത്തുക എന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നു. അതേസമയം, സൈക്കോ വില്ലന്റെ കുട്ടിക്കാലം ആണെന്ന് പറയുന്നവരും ഉണ്ട്.

അടുത്തിടെ നടന്നൊരു പ്രെസ് മീറ്റിൽ തനിക്ക് ലിയോയിൽ ഒരു അനുജത്തി ഉണ്ടെന്ന് മാത്യു പറഞ്ഞിരുന്നു. അങ്ങനെ ആണെങ്കിൽ വിജയിയുടെ മകനായിട്ടാകും മാത്യു എത്തുക എന്ന നി​ഗമനത്തിലാണ് ആരാധകർ ഇപ്പോൾ. എന്തായാലും ഈ അഭ്യൂഹങ്ങൾ സത്യമാണോ അല്ലയോ എന്നറിയാൻ ആറ് ദിവസം കൂടി കാത്തിരിക്കേണ്ടി വരും.

സെവൻ സ്ക്രീൻ സ്റ്റുഡിയോ നിർമിക്കുന്ന ചിത്രമാണ് ലിയോ. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അർജുൻ സർജ, സഞ്ജയ് ദത്ത്, തൃഷ, മാത്യു, മൻസൂർ അലിഖാൻ, ബാബു ആന്റണി, സാന്റി മാസ്റ്റർ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Content Highlight: #Vijay #call #release #Leo #trailer #Mathew #unexpectedanswer

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup