---
title: "മുന്‍നിര നായകന്മാരെയെല്ലാം കടത്തിവിട്ടി പ്രഭാസ്; ഒരു ദിവസത്തെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍ "
english_title: "Prabhas surpasses all leading heroes; Fans shocked by one day's reward"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15326/prabhas-surpasses-all-leading-heroes-fans-shocked-by-one-days-reward"
published_at: "2021-12-09T21:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b22901e9b11_prabhas.jpg"
keywords: []
---

# മുന്‍നിര നായകന്മാരെയെല്ലാം കടത്തിവിട്ടി പ്രഭാസ്; ഒരു ദിവസത്തെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍ 

> **Lead Summary:** **ബാ**ഹുബലി ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയതോടെ ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയ തരംഗമായി മാറിയ നടനാണ് പ്രഭാസ്. ഇന്ത്യയില്‍ ആദ്യമായി ബോക്‌സോഫീസില്‍ ആയിരം കോടി നേടി എന്നതിന് പുറമേ രണ്ടായിരം കോടിയിലേക്ക് വരെ ബാഹുബലി എത്തിയതോടെ പ്രഭാസിന്റെ താരമൂല്യം ഇരട്ടിയായി.

## Article Content

**ബാ**ഹുബലി ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയതോടെ ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയ തരംഗമായി മാറിയ നടനാണ് പ്രഭാസ്. ഇന്ത്യയില്‍ ആദ്യമായി ബോക്‌സോഫീസില്‍ ആയിരം കോടി നേടി എന്നതിന് പുറമേ രണ്ടായിരം കോടിയിലേക്ക് വരെ ബാഹുബലി എത്തിയതോടെ പ്രഭാസിന്റെ താരമൂല്യം ഇരട്ടിയായി.

പ്രതിഫലത്തിന്റെ കാര്യത്തില്‍ പ്രഭാസ് മുന്‍നിര നായകന്മാരെ പോലും കടത്തി വെട്ടുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഇപ്പോള്‍ നടന്‍ വാങ്ങുന്ന തുക വിശ്വസിക്കാന്‍ പോലും പറ്റാത്ത അത്രയും ആണെന്നാണ് അറിയുന്നത്. നിലവില്‍ ഒരു സിനിമയ്ക്ക് വേണ്ടി പ്രഭാസ് വാങ്ങിക്കുന്നത് നൂറ്റി നാല്‍പത് മുതല്‍ നൂറ്റിയമ്പത് കോടി വരെയാണ്.

പ്രഭാസിന്റേതായി അടുത്ത വരാനിരിക്കുന്ന 'ആദിപുരുഷ്' എന്ന സിനിമയില്‍ മുഴുനീള നായകന്റെ വേഷത്തില്‍ അഭിനയിക്കുന്നതിന് 150 കോടി പ്രഭാസ് വാങ്ങിക്കുന്നതായിട്ടാണ് ബോളിവുഡ് മീഡിയ പോര്‍ട്ടല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഈ സിനിമയ്ക്ക് അറുപത് ദിവസമാണ് നടന്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്. അങ്ങനെ എങ്കില്‍ ഒരു ദിവസം 2.5 കോടി രൂപയായിരിക്കും താരത്തിന്റെ പ്രതിഫലം.

ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കുന്ന നായകനായി പ്രഭാസ് മാറും. പ്രഭാസ് ശ്രീരാമന്‍ ആയി എത്തുന്ന, ഒരേ സമയം പല ഭാഷകളിലായി നിര്‍മ്മിക്കുന്ന ഇതിഹാസ ചിത്രമായ ആദിപുരുഷിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായെന്നാണ് അറിയുന്നത്.

പ്രഭാസിന് പുറമേ ബോളിവുഡില്‍ നിന്നും സെയിഫ് അലി ഖാന്‍, കൃതി സനോന്‍, സണ്ണി സിംഗ്, എന്നിങ്ങനെ നിരവധി താരങ്ങളുമുണ്ട്. ശ്രീരാമന്റെ സഹോദരന്‍ ലക്ഷ്മണന്‍ ആയി സണ്ണി സിംഗ് എത്തുമ്ബോള്‍ സെയിഫ് അലി ഖാന്‍ ആണ് ലങ്കേഷ് ആയിട്ട് എത്തുന്നത്. സീതയായി കൃതി സനോന്‍ അഭിനയിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/15326/prabhas-surpasses-all-leading-heroes-fans-shocked-by-one-days-reward)