---
title: "#ottreleases | ഒക്ടോബർ മാസത്തിലെ ഒടിടി റിലീസുകൾ"
english_title: "#October #OTT #Release #movies"
publisher: "moviemax.in"
canonical_url: "https://moviemax.in/news/153246/october-ott-release-movies-new"
published_at: "2023-10-13T13:54:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528fecc266b0_main.jpg"
keywords: []
---

# #ottreleases | ഒക്ടോബർ മാസത്തിലെ ഒടിടി റിലീസുകൾ

> **Lead Summary:** **

## Article Content

**

ആസിഫലി നായകനായി എത്തുന്ന ചിത്രം. കാസർഗോൾഡ് ഒരു കൂട്ടം സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ്, അത്യാഗ്രഹം അവരുടെ സൗഹൃദത്തിന്റെ ചലനാത്മകതയെ എങ്ങനെ മാറ്റുന്നു. സണ്ണി വെയ്ൻ, ദീപക് പറമ്പോൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

**

**

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിശാലിനൊപ്പം എസ്.ജെ. സൂര്യയും ഒന്നിക്കുന്നു. ടൈം ട്രാവൽ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ റിതു വർമ്മ, സുനിൽ, സെൽവരാഘവൻ, അഭിനയ, കിംഗ്‌സ്‌ലി എന്നിവരും എത്തുന്നു. സംഗീതം ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം, എഡിറ്റിങ് വിജയ് വേലുക്കുട്ടി. ചിത്രം തമിഴിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

സമാന്തയും വിജയ് ദേവരക്കൊണ്ടയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്റിക് എന്റർടെയ്നർ. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന 'ഖുഷി' നിര്‍മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവര്‍ ചേർന്നാണ്.

**

വിശാൽ ഭരദ്വാജിന്റെ സ്പൈ ത്രില്ലർ ചിത്രം. തബുവാണ് നായിക. അലി ഫസൽ, വാമിക ഗബ്ബി, ആശിഷ് വിദ്യാർഥി, അസ്മേരി ഹക്ക് ബധോൺ എന്നിവരാണ് മറ്റ് താരങ്ങൾ. പൊറിഞ്ചു മറിയം ജോസ്, ബ്രോ ഡാഡി, മെമ്മറീസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി താരം ഡിസ്നി ജയിംസ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

**

 ഹൊറർ ത്രില്ലര്‍ സിനിമയായ ഇൻസിഡിയസിന്റെ അവസാന ഭാഗം. പാട്രിക് വിൽസൺ നായകനും സംവിധായകനുമായെത്തുന്നു.

**

അനുഷ്ക ഷെട്ടിയും നവീൻ പൊളിഷെട്ടിയും പ്രധാന വേഷങ്ങളിലെത്തിയ ഫൺ എന്റർടെയ്നർ. മഹേഷ് ബാബു പി. സംവിധാനം. ഷെഫിന്റെ വേഷത്തിലാണ് അനുഷ്ക ചിത്രത്തിലെത്തുന്നത്. തന്നേക്കാൾ പ്രായം കുറഞ്ഞ യുവാവിനെ പ്രണയിക്കുന്ന നായികയുടെ കഥയാണ് ചിത്രം പറയുന്നത്. 41കാരിയായ അനുഷ്ക മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/153246/october-ott-release-movies-new)