---
title: "കല്യാണ ദിവസം വധുവിന് സിന്ദൂരം ചാര്‍ത്തി വരന്‍; വൈറലായി വീഡിയോ "
english_title: "On the wedding day, the bridegroom wears a scarlet robe; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/15324/on-the-wedding-day-the-bridegroom-wears-a-scarlet-robe-video-goes-viral"
published_at: "2021-12-09T21:07:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b222cb05ad5_wedding 2.jpg"
keywords: []
---

# കല്യാണ ദിവസം വധുവിന് സിന്ദൂരം ചാര്‍ത്തി വരന്‍; വൈറലായി വീഡിയോ 

> **Lead Summary:** **ക**ല്യാണം മിക്കവരെ സംബന്ധിച്ചും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. സുപ്രധാന ദിവസത്തെ അവിസ്മരണീയമാക്കാനാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്. ഇപ്പോള്‍ യുപിയില്‍ നടന്ന ഒരു വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങളാണ് വെെറലാവുന്നത്. അടുത്ത കാലത്തൊന്നും മറക്കാന്‍ പറ്റാത്ത സംഭവവങ്ങളാണ് ഈ വിവാഹ ചടങ്ങില്‍ നടന്നത്.

## Article Content

**ക**ല്യാണം മിക്കവരെ സംബന്ധിച്ചും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. സുപ്രധാന ദിവസത്തെ അവിസ്മരണീയമാക്കാനാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്. ഇപ്പോള്‍ യുപിയില്‍ നടന്ന ഒരു വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങളാണ് വെെറലാവുന്നത്. അടുത്ത കാലത്തൊന്നും മറക്കാന്‍ പറ്റാത്ത സംഭവവങ്ങളാണ് ഈ വിവാഹ ചടങ്ങില്‍ നടന്നത്.

ഡിസംബര്‍ ഒന്നിന് ​ഗൊരഖ്പൂരിലെ ഉള്‍പ്രദേശത്താണ് സംഭവം നടന്നത്. വിവാഹ വേദിയില്‍ നില്‍ക്കുകയായിരുന്ന വരനും വധുവും ചടങ്ങുകളോരാന്നായി ചെയ്യുകയായിരുന്നു. പരസ്പരം വരണമാല്യം ചാര്‍ത്താനൊരുങ്ങവെയാണ് വധുവിന്റെ മുന്‍ കാമുകന്റെ കടന്നു വരവ്.

**

മുഖം തുണി കൊണ്ട് മൂടിയായിരുന്നു ഇയാളെത്തിയത്. ഇയാള്‍ ബലമായി വധുവിന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി. പെണ്‍കുട്ടി ഇത് തടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ സിന്ദൂരവും തൊട്ട് പെണ്ണിനെയും കൊണ്ട് പോവാന്‍ യുവാവിന് പറ്റിയില്ല. രോഷാകുലരായ ബന്ധുക്കള്‍ യുവാവിനെ ആക്രമിച്ചു.

[വൈറല്‍ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ](https://twitter.com/VivekPandeygkp/status/1468080876651118592?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1468080876651118592%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam)**

[ ](https://twitter.com/VivekPandeygkp/status/1468080876651118592?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1468080876651118592%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam)

ബന്ധുവെന്ന് കരുതപ്പെടുന്ന ഒരാള്‍ യുവാവിനെ അടിച്ച്‌ താഴെയിട്ടു. മറ്റൊരു സ്ത്രീയും യുവാവിനിട്ട് ഒന്ന് കൊടുത്തു. ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. മുന്‍ കാമുകനാണെങ്കിലും അല്ലെങ്കിലും ഇയാള്‍ ചെയ്തത് ശരിയായില്ലെന്ന് പലരും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/15324/on-the-wedding-day-the-bridegroom-wears-a-scarlet-robe-video-goes-viral)