---
title: "#RoshanAndrews | ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ച് റോഷൻ ആൻഡ്രൂസ് "
english_title: "#RoshanAndrews #announced #heroine #Bollywood #debutfilm"
publisher: "moviemax.in"
canonical_url: "https://moviemax.in/news/153228/roshanandrews-announced-heroine-bollywood-debutfilm"
published_at: "2023-10-13T12:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528f20f0103a_roshan.jpg"
keywords: []
---

# #RoshanAndrews | ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ച് റോഷൻ ആൻഡ്രൂസ് 

> **Lead Summary:** **[ ഷാ**ഹിദ് കപൂറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തൻറെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ച് റോഷൻ ആൻഡ്രൂസ്. തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ പൂജ ഹെഡ്ഗെ ആണ് നായിക.

## Article Content

**[ ഷാ**ഹിദ് കപൂറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തൻറെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ച് റോഷൻ ആൻഡ്രൂസ്. തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ പൂജ ഹെഡ്ഗെ ആണ് നായിക.

പൂജയുടെ പിറന്നാൾ ദിനമാണ് പുതിയ ചിത്രത്തിലെ കാസ്റ്റിംഗ് പ്രഖ്യാപനത്തിനായി നിർമ്മാതാക്കൾ തെരഞ്ഞെടുത്തത്. പൂജയ്ക്കും ഷാഹിദിനും സിദ്ധാർഥ് റോയ് കപൂറിനുമൊപ്പമുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയയിലൂടെ റോഷൻ ആൻഡ്രൂസ് പങ്കുവച്ചിട്ടുണ്ട്.

സീ സ്റ്റുഡിയോസും റോയ് കപൂർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. ഒരു ഹൈ പ്രൊഫൈൽ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥനാണ് ഷാഹിദ് കപൂറിന്റെ നായക കഥാപാത്രം.

സ്വന്തം അഭിപ്രായം ആരുടെ മുഖത്ത് നോക്കിയും പറയാൻ മടിക്കാത്ത ആളാണ് നായകൻ. എന്നാൽ ഈ കേസിൻറെ അന്വേഷണം മുന്നോട്ട് പോകുന്തോറും നിറയെ അപ്രതീക്ഷിതത്വങ്ങളാണ് അയാളെ കാത്തിരിക്കുന്നത്. ചിത്രം അടുത്ത വർഷം തിയറ്ററുകളിൽ എത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/153228/roshanandrews-announced-heroine-bollywood-debutfilm)