---
title: "#Kannursquad | വിദേശത്തും മുന്നിൽത്തന്നെ... 12 ഇന്ത്യൻ സിനിമകളെ പിന്നിലാക്കി കണ്ണൂർ സ്ക്വാഡ് "
english_title: "#Kannursquad #12Indianfilms #foreigncountries "
publisher: "moviemax.in"
canonical_url: "https://moviemax.in/news/153211/kannursquad-12indianfilms-foreigncountries"
published_at: "2023-10-13T12:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528e92c9b792_kannur.jpg"
keywords: []
---

# #Kannursquad | വിദേശത്തും മുന്നിൽത്തന്നെ... 12 ഇന്ത്യൻ സിനിമകളെ പിന്നിലാക്കി കണ്ണൂർ സ്ക്വാഡ് 

> **Lead Summary:** **[ ആ**ഗോളതലത്തിൽ റെക്കോർഡ് ഹിറ്റൊരുക്കി വമ്പൻ സിനിമകൾ തിളങ്ങുമ്പോൾ വിദേശ ബോക്സ് ഓഫീസിലെ താരം 'കണ്ണൂർ സ്ക്വാഡാ'ണ്. സെപ്റ്റംബർ 28-ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനം മുതൽ മികച്ച പ്രതികരണവുമായി എതിരാളികളില്ലാതെ മുന്നേറുകയാണ്.

## Article Content

**[ ആ**ഗോളതലത്തിൽ റെക്കോർഡ് ഹിറ്റൊരുക്കി വമ്പൻ സിനിമകൾ തിളങ്ങുമ്പോൾ വിദേശ ബോക്സ് ഓഫീസിലെ താരം 'കണ്ണൂർ സ്ക്വാഡാ'ണ്. സെപ്റ്റംബർ 28-ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനം മുതൽ മികച്ച പ്രതികരണവുമായി എതിരാളികളില്ലാതെ മുന്നേറുകയാണ്.

യുകെയിലും അയർലൻഡിലുമായി അവസാന വാരാന്ത്യത്തിൽ ചിത്രം നേടിയ കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഷാരൂഖിന്റെ ജവാൻ, അക്ഷയ് കുമാറിന്റെ മിഷൻ റാണി​ഗഞ്ജ്, ഫുക്രി 3, ചന്ദ്രമുഖി 2, എന്നീ സിനിമകളിൽ വച്ച് ഏറ്റവും ഉയർന്ന കളക്ഷൻ കണ്ണൂർ സ്ക്വാഡ് ആണ് സ്വന്തമാക്കിയത്.

കണ്ണൂർ സ്ക്വാഡ് 64,849 പൗണ്ട് (66 ലക്ഷം രൂപ) നേടിയപ്പോൾ ജവാന് നേടാൻ കഴിഞ്ഞത് 36,736 പൗണ്ട് മാത്രമാണെന്നാണ് റിപ്പോർട്ട്. മൂന്നാം സ്ഥാനത്തുള്ള മിഷൻ റാണി​ഗഞ്ജ് നേടിയിരിക്കുന്നത് 36,474 പൗണ്ടാണ്.

അതേസമയം, കണ്ണൂർ സ്ക്വാഡ് ഇതുവരെ സ്വന്തമാക്കിയത് 1,58,594 പൗണ്ട് (1.6 കോടി രൂപ) ആണ്. വിദേശ മാർക്കറ്റുകളിലെല്ലാം കണ്ണൂർ സ്ക്വാഡാണ് സ്റ്റാർ. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് പതിവ് പൊലീസ് സിനിമകളിൽ നിന്നും വ്യത്യസ്തതയുള്ള ചിത്രമാണ്.

കണ്ണൂർ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീകരിച്ച സ്പെഷ്യൽ സ്‌​ക്വാ​ഡ് വൈ​ദ​ഗ്ധ്യ​ത്തോ​ടെ തെ​ളി​യി​ച്ച കേ​സാ​ണ് ക​ണ്ണൂ​ർ സ്‌ക്വാഡ് സിനിമയുടെ ഇ​തി​വൃ​ത്തം.

### Related Links & Sources
- [Original Story Source](https://moviemax.in/news/153211/kannursquad-12indianfilms-foreigncountries)