---
title: "#nationalcinemaday | ദേശീയ സിനിമ ദിനം! ഇന്ന് 99 രൂപക്ക് സിനിമ കാണാം... "
english_title: "#National #Film #Day #Watch #movies #today #Rs99"
publisher: "moviemax.in"
canonical_url: "https://moviemax.in/news/153194/national-film-day-watch-movies-today-rs99"
published_at: "2023-10-13T11:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528e0cfb233b_moviemax.jpg"
keywords: []
---

# #nationalcinemaday | ദേശീയ സിനിമ ദിനം! ഇന്ന് 99 രൂപക്ക് സിനിമ കാണാം... 

> **Lead Summary:** **ദേ**ശീയ ചലച്ചിത്ര ദിനമായ ഒക്ടോബർ 13ന് മൾട്ടിപ്ലെക്സുകൾ അടക്കമുള്ള തിയറ്ററുകളിൽ പ്രേക്ഷകർക്ക് 99 രൂപ മുതൽ ടിക്കറ്റുകൾ നൽകിയാണ് കഴിഞ്ഞ വർഷത്തെ പോലെ ഈ തവണയും ആഘോഷിക്കുന്നത്. കേരളത്തിലും ഈ ഓഫർ ലഭ്യമാണ്. മൾട്ടി മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് പ്രത്യേക ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.

## Article Content

**ദേ**ശീയ ചലച്ചിത്ര ദിനമായ ഒക്ടോബർ 13ന് മൾട്ടിപ്ലെക്സുകൾ അടക്കമുള്ള തിയറ്ററുകളിൽ പ്രേക്ഷകർക്ക് 99 രൂപ മുതൽ ടിക്കറ്റുകൾ നൽകിയാണ് കഴിഞ്ഞ വർഷത്തെ പോലെ ഈ തവണയും ആഘോഷിക്കുന്നത്. കേരളത്തിലും ഈ ഓഫർ ലഭ്യമാണ്. മൾട്ടി മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് പ്രത്യേക ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യം മുഴുവൻ നാലായിരത്തിൽ അധികം സ്‌ക്രീനുകളിൽ ഈ ഓഫർ ലഭ്യമായിരിക്കും. മൾട്ടിപ്ലക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആർ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മൾട്ടിഫ്ലെക്സ് ശ്യംഖലകളിലാണ് ഓഫർ ലഭ്യമാകുക.

ബുക്ക്മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിലു ഈ തുകക്ക് ടിക്കറ്റ് ലഭ്യമാകും. ഒക്ടോബർ 13-ന് ഏത് സമയത്തും ഓഫർ ലഭിക്കും. ബുക്കിങ് ആപ്പുകളിൽ 99 രൂപക്ക് പുറമെ അധിക ബുക്കിങ് ചാർജ് ഈടാക്കിയേക്കും. തിയറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാം. എന്നാൽ ഐമാക്സ്, 4ഡിഎക്സ്, റിക്ലെെനർ തുടങ്ങിയ പ്രീമിയം വിഭാ​ഗങ്ങൾക്ക് ഓഫർ ലഭ്യമല്ല. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഓഫർ ലഭ്യമല്ലെന്നും റിപ്പോർട്ടുകളുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/153194/national-film-day-watch-movies-today-rs99)