---
title: "#PVGangadharan | ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു "
english_title: "#Filmmaker #PVGangadharan #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/153131/filmmaker-pvgangadharan-passedaway"
published_at: "2023-10-13T07:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528abb409adb_death.jpg"
keywords: []
---

# #PVGangadharan | ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു 

> **Lead Summary:** ** **പ്രശസ്ത ചലച്ചിത്രനിർമ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമായ പി.വി. ഗംഗാധരൻ അന്തരിച്ചു.

## Article Content

** **പ്രശസ്ത ചലച്ചിത്രനിർമ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമായ പി.വി. ഗംഗാധരൻ അന്തരിച്ചു.

ഹൃദയാഘാതമാണ് മരണകാരണം. കോഴിക്കോട് മെട്രോ ആശുത്രിയിൽ അല്പ സമയം മുമ്പായിരുന്നു അന്ത്യം.

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഇരുപതിലേറെ മലയാളചലച്ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

1961-ൽ കോൺഗ്രസ്സിൽ ചേർന്ന ഇദ്ദേഹം 2005 മുതൽ എ.ഐ.സി.സി. അംഗമാണ്. കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാതൃഭൂമി എന്നിവയുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം.

### Related Links & Sources
- [Original Story Source](https://moviemax.in/news/153131/filmmaker-pvgangadharan-passedaway)