---
title: "#kannursquad | 'കണ്ണൂർ സ്ക്വാഡ്', 50കോടി അല്ലടാ...70 കോടിയായി, സന്തോഷം പങ്കുവെച്ച് ശബരീഷ് "
english_title: "#kannursquad #50crores #70crores #Sabarish #shared #happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/153100/kannursquad-50crores-70crores-sabarish-shared-happiness"
published_at: "2023-10-12T22:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652823a0c8ed0_kannur.jpg"
keywords: []
---

# #kannursquad | 'കണ്ണൂർ സ്ക്വാഡ്', 50കോടി അല്ലടാ...70 കോടിയായി, സന്തോഷം പങ്കുവെച്ച് ശബരീഷ് 

> **Lead Summary:** **[ മ**ലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ശബരീഷ് വർമ. നേരം എന്ന ചിത്രത്തിൽ 'പിസ്സ സുമാക്കിറായ' എന്ന ​ഗാനത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ശബരീഷ്, ജന ശ്രദ്ധനേടുന്നത് 'പ്രേമ'ത്തിലൂടെയാണ്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങൾ നടനെ തേടി എത്തി.

## Article Content

**[ മ**ലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ശബരീഷ് വർമ. നേരം എന്ന ചിത്രത്തിൽ 'പിസ്സ സുമാക്കിറായ' എന്ന ​ഗാനത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ശബരീഷ്, ജന ശ്രദ്ധനേടുന്നത് 'പ്രേമ'ത്തിലൂടെയാണ്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങൾ നടനെ തേടി എത്തി.

കണ്ണൂർ സ്ക്വാഡ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് ശബരീഷ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. കണ്ണൂർ സ്ക്വാഡ് സംഘത്തിലെ ഒരാളായിട്ടായിരുന്നു ശബരീഷ് എത്തിയത്.

ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ശബരീഷിന്റെ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. തിയറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങുന്ന ശബരീഷ് വർമയെ വീഡിയോയിൽ കാണാം.

ഇതിനിടയിൽ കണ്ണൂർ സ്ക്വാഡ് അൻപത് കോടി പിന്നിട്ടതിനെ കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിക്കുന്നുണ്ട്. ഇതിന് എഴുപത് കോടി ആയി എന്നാണ് ശബരീഷ് നൽകുന്ന മറുപടി.

ഒപ്പം കണ്ണൂർ സ്ക്വാഡിന്റെ വിജയത്തിൽ വളരെയധികം സന്തോഷവാനാണ് എന്നും ശബരീഷ് പറയുന്നുണ്ട്. '50കോടി അല്ലടാ...70 കോടിയായി', എന്ന ക്യാപ്ഷനോടെ ആണ് ഈ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത്.

നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ശബരീഷ്, അസീസ്, റോണി, മമ്മൂട്ടി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. റോണിയും മുഹമ്മദ് ഷാഫിയും ചേർന്നായിരുന്നു തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി കമ്പനിയാണ് നിർമാണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/153100/kannursquad-50crores-70crores-sabarish-shared-happiness)