logo

റിമി ടോമിയുമായി നാത്തൂൻ പോരില്ലാത്തതിന് കാരണമുണ്ടെന്ന് മുക്ത

Published at Jun 19, 2021 01:19 PM റിമി ടോമിയുമായി നാത്തൂൻ പോരില്ലാത്തതിന് കാരണമുണ്ടെന്ന് മുക്ത

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് റിമി ടോമിയുടേത്. സഹോദരനായ റിങ്കുവിന്റെ ഭാര്യയായ മുക്തയും വിശേഷങ്ങള്‍ പറഞ്ഞെത്താറുണ്ട്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമായി കൂടത്തയായിയിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു മുക്ത. യൂട്യൂബ് ചാനലുമായും സജീവമാണ് മുക്തയും റിമിയും.

വേളമ്മാള്‍ എന്ന പരമ്പരയില്‍ അഭിനയിച്ച് വരികയാണ് മുക്ത. മകളെക്കുറിച്ചും നാത്തൂനെക്കുറിച്ചുമെല്ലാമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് മുക്ത. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.


റിമി ടോമിയെന്ന നാത്തൂനെക്കുറിച്ച് വാചാലയാവാറുണ്ട് മുക്ത. 6 വര്‍ഷം മുന്‍പായിരുന്നു റിങ്കു ടോമി മുക്തയെ ജീവിതസഖിയാക്കിയത്. എല്ല കാര്യത്തിലും പിന്തുണയുമായി കൂടെ നില്‍ക്കുന്നയാളാണ് നാത്തൂന്‍.കുഞ്ഞിനെ നോക്കി ഞാന്‍ വീട്ടിലിരിക്കണമെന്ന നിബന്ധനയൊന്നും ചേച്ചിക്കില്ല. പറ്റാവുന്നിടത്തോളം നന്നായി പ്രൊഫഷനും കൂടെക്കൊണ്ട് പോവാനാണ് ചേച്ചി പറഞ്ഞത്. കൂടത്തായിയിലൂടെ മുക്ത തിരിച്ചെത്തിയപ്പോള്‍ സന്തോഷം പങ്കിട്ട് റിമിയും എത്തിയിരുന്നു.


അപൂര്‍വ്വമായാണ് ഞങ്ങള്‍ കാണുന്നത്. നാത്തൂന്‍ പോരൊന്നുമില്ലാത്തതിന്റെ കാരണങ്ങളിലൊന്ന് അതാവാം. ചേച്ചിയും മമ്മിയും ഒരു വീട്ടിലാണ്. അനിയത്തിയും ഭര്‍ത്താവും വേറൊരു വീട്ടില്‍. ഞങ്ങള്‍ ഏലൂരെ വീട്ടിലാണ്. എന്തെങ്കിലും പരിപാടികളോ ആഘോഷങ്ങളോ ഉണ്ടാവുമ്പോഴാണ് എല്ലാവരും തമ്മില്‍ കാണുന്നത്. വിശേഷാവസരങ്ങളില്‍ മാത്രം കണ്ടുമുട്ടുമ്പോള്‍ നാത്തൂന്‍ പോരിനൊന്നും സമയമില്ല.

വിവാഹ ശേഷം സീരിയലുകളില്‍ അഭിനയിച്ചുവെങ്കിലും സിനിമയില്‍ അഭിനയിക്കാത്തതെന്താണ് എന്ന തരത്തില്‍ ചോദ്യങ്ങളുണ്ടായിരുന്നു. നല്ല അവസരം വരാത്തതാണ് കാരണം. അച്ഛനുറങ്ങാത്ത വീട്, നസ്രാണി, ഇമ്മാനുവല്‍ ഇതൊന്നുമല്ലാതെ അധികം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്നും ലഭിച്ചിട്ടില്ല. തമിഴില്‍ നിന്നാണ് മികച്ച അവസരങ്ങള്‍ തേടിയെത്തിയതെന്നും മുക്ത പറയുന്നു.


ദു:ഖപുത്രിയുടെ വേഷമാണ് സിനിമയില്‍ ലഭിച്ചത്. തികച്ചും വ്യത്യസ്തമായ വേഷമാണ് കൂടത്തായിയിലേത്. 3 തവണ വേണ്ടെന്ന് വെച്ച കഥാപാത്രമായിരുന്നു അത്. ആ കഥാപാത്രം ചെയ്താല്‍ ശരിയാവുമോയെന്നായിരുന്നു ആശങ്ക. നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. കൂടത്തായിലെ കഥാപാത്രത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്.

കിയാരയെന്നാല്‍ കുഞ്ഞെന്നാണ് അര്‍ത്ഥം. ആ പേര് കണ്ടെത്തിയത് ഞാനാണ്. യുകെജിയിലേക്കായിരിക്കുകയാണ് മകള്‍. ഡാന്‍സ് പഠിക്കുന്നുണ്ട്. പാട്ട് അവളുടെ ചോരയില്‍ തന്നെയുള്ളതാണ്. ഒരുതവണ കേട്ടാല്‍ ട്യൂണ്‍ മനപ്പാഠമാകും. എല്ലാം നന്നായി അഡ്ജസ്റ്റ് ചെയ്യുന്നയാളാണ് മോള്‍. കൂടത്തായിയിലെ എന്റെ കഥാപാത്രം അവള്‍ക്കും ഇഷ്ടമാണ്.

Mukta says there is a reason why Natthun did not fight with Rimi Tommy

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories