---
title: "#Shahrukhkhan | ഷാറൂഖ് ഖാൻ  ഇനി മകൻ ആര്യനൊപ്പം വെബ്‌സീരിസിൽ എത്തുന്നു "
english_title: "#Shahrukhkhan #coming #web #series #son #Aryan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/153017/shahrukhkhan-coming-web-series-son-aryan"
published_at: "2023-10-12T16:54:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527d7916c8f5_movi11.jpg"
keywords: []
---

# #Shahrukhkhan | ഷാറൂഖ് ഖാൻ  ഇനി മകൻ ആര്യനൊപ്പം വെബ്‌സീരിസിൽ എത്തുന്നു 

> **Lead Summary:** ** ബോ**ളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ സംവിധായകൻ ആകാൻ പോകുന്നതിന്റെ വാർത്തകൾ ഇടം നേടിയിരുന്നു. ആര്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ്സീരീസാണ് സ്റ്റാർഡം. നടൻ ബോബി ഡിയോളാണ് വെബ്‌സീരിസിൽ പ്രധാന വേഷത്തിലെത്തുന്നത്.

## Article Content

** ബോ**ളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ സംവിധായകൻ ആകാൻ പോകുന്നതിന്റെ വാർത്തകൾ ഇടം നേടിയിരുന്നു. ആര്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ്സീരീസാണ് സ്റ്റാർഡം. നടൻ ബോബി ഡിയോളാണ് വെബ്‌സീരിസിൽ പ്രധാന വേഷത്തിലെത്തുന്നത്.

വ്യത്യസ്ത ലുക്കിലാണ് ബോബി വെബ്സീരീസിൽ എത്തുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മകന്റെ വെബ് സീരീസിൽ ഷാറൂഖ് ഖാനും ഭാഗമായേക്കുമെന്ന തരത്തിലുളള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

വെബ്സീരീസിൽ ഒരു നിർണായക രംഗത്തിലാണ് ഷാറൂഖ് ഖാൻ പ്രത്യക്ഷപ്പെടുകയെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ രംഗങ്ങൾ ചിത്രീകരിക്കുമെന്നും പുറത്തു പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നു. പേര് പോലെതന്നെ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട കഥ പറയുന്ന വെബ് സീരീസിന് ആറ് എപ്പിസോഡുകളാണ് ഉള്ളത്.

കരൺ ജോഹർ, രൺവീർ സിങ്, രൺബീർ കപൂർ എന്നിവരും പരമ്പരയുടെ ഭാഗമാകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/153017/shahrukhkhan-coming-web-series-son-aryan)