---
title: "#nivinpauly | ആത്മസുഹൃത്തിന് അന്ത്യ ചുംബനം നൽകി നിവിൻ പോളിയും  സിജു വിൽസനും"
english_title: "#NivinPauly #SijuWilson #kiss #their #best #friend #nevincherian #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/152972/nivinpauly-sijuwilson-kiss-their-best-friend-nevincherian-passedaway"
published_at: "2023-10-12T14:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527b7254ea3f_nivin.jpg"
keywords: []
---

# #nivinpauly | ആത്മസുഹൃത്തിന് അന്ത്യ ചുംബനം നൽകി നിവിൻ പോളിയും  സിജു വിൽസനും

> **Lead Summary:** ആത്മസുഹൃത്തായ നെവിൻ ചെറിയാന്റെ വേർപാടിൽ വിതുമ്പി നടൻ നിവിൻ പോളി. സംവിധായകൻ അൽഫോൻസ് പുത്രന്റെ അടുത്ത ബന്ധുവായ നെവിൻ നടൻ സിജു വിൽസന്റെയും ബാല്യകാല സുഹൃത്താണ്.

## Article Content

ആത്മസുഹൃത്തായ നെവിൻ ചെറിയാന്റെ വേർപാടിൽ വിതുമ്പി നടൻ നിവിൻ പോളി. സംവിധായകൻ അൽഫോൻസ് പുത്രന്റെ അടുത്ത ബന്ധുവായ നെവിൻ നടൻ സിജു വിൽസന്റെയും ബാല്യകാല സുഹൃത്താണ്.

തലച്ചോറിനെ ബാധിക്കുന്ന അപൂർവ്വരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നെവിൽ തിങ്കളാഴ്ചയായിരുന്നു മരണത്തിന് കീഴടങ്ങിയത്.

വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് നെവിന് രോഗം സ്ഥിരീകരിക്കുന്നത്. അമിയോട്രോപിക് ലാറ്ററൽ സ്‌ക്‌ളിറോസിസ് എന്ന അപൂർവങ്ങളിൽ അപൂർവമായ രോഗമായിരുന്നു.

കഴിഞ്ഞ കുറച്ചുനാളുകളായി അത്യാസന്ന നിലയിലായിരുന്നു. ആത്മാർത്ഥ സുഹൃത്ത് നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിലാണ് നെവിന്റെ വേർപാട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/152972/nivinpauly-sijuwilson-kiss-their-best-friend-nevincherian-passedaway)