---
title: "മോഹന്‍ലാല്‍ വീണ്ടും അമ്മ പ്രസിഡന്റ്"
english_title: "Mohanlal has been re-elected as the president of the star-studded Amma."
publisher: "moviemax.in"
canonical_url: "https://moviemax.in/news/15289/mohanlal-has-been-re-elected-as-the-president-of-the-star-studded-amma"
published_at: "2021-12-09T17:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1eefd4a8ab_.jpg"
keywords: []
---

# മോഹന്‍ലാല്‍ വീണ്ടും അമ്മ പ്രസിഡന്റ്

> **Lead Summary:** താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറൽ സെക്രട്ടറി. വൈസ് പ്രസിഡന്റ് പദവിയിൽ രണ്ട് വനിതകൾ എത്തി എന്നതാണ് തിരഞ്ഞെടുപ്പിലെ പ്രധാന പ്രത്യേകത.

## Article Content

താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറൽ സെക്രട്ടറി. വൈസ് പ്രസിഡന്റ് പദവിയിൽ രണ്ട് വനിതകൾ എത്തി എന്നതാണ് തിരഞ്ഞെടുപ്പിലെ പ്രധാന പ്രത്യേകത.

ആശ ശരത്, ശ്വേത മേനോൻ എന്നിവരാണവർ. ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി.

മോഹൻലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. 21 വർഷം തുടർച്ചയായി ഇടവേള ബാബു സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും സംഘടനയെ നയിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/15289/mohanlal-has-been-re-elected-as-the-president-of-the-star-studded-amma)