---
title: "#binubkamal | കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി; ടിവി കോമഡി താരം അറസ്റ്റിൽ "
english_title: "#Girl #student #misbehaved #KSRTC #bus #TV #comedy #star #arrested"
publisher: "moviemax.in"
canonical_url: "https://moviemax.in/news/152851/girl-student-misbehaved-ksrtc-bus-tv-comedy-star-arrested"
published_at: "2023-10-12T06:39:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652747fbe40eb_binu.jpg"
keywords: []
---

# #binubkamal | കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി; ടിവി കോമഡി താരം അറസ്റ്റിൽ 

> **Lead Summary:** കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ടിവി-സ്റ്റേജ് കോമഡി താരം ബിനു ബി.കമാലിനെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ടിവി-സ്റ്റേജ് കോമഡി താരം ബിനു ബി.കമാലിനെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു.

തമ്പാനൂരിൽനിന്നു നിലമേലേക്കു പോകുന്ന ബസിൽ വട്ടപ്പാറയ്ക്കു സമീപം വൈകിട്ട് നാലേമുക്കാലിനായിരുന്നു സംഭവം.

കൊല്ലം കടയ്ക്കൽ സ്വദേശിനിയാണു പരാതി നൽകിയത്. പെൺകുട്ടി ബഹളം വച്ചതോടെ ബസ് നിർത്തി. ഇതിനിടെ ബസിൽനിന്ന് ബിനു ഇറങ്ങിയോടി.

യാത്രക്കാരും നാട്ടുകാരും പിന്നാലെയെത്തിയെങ്കിലും കടന്നുകളഞ്ഞ ബിനുവിനെ പിന്നീട് വട്ടപ്പാറ ശീമമുള മുക്കിൽനിന്നു കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നു വട്ടപ്പാറ എസ്എച്ച്ഒ എസ്.ശ്രീജിത്ത് പറഞ്ഞു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/152851/girl-student-misbehaved-ksrtc-bus-tv-comedy-star-arrested)